തൊടുപുഴ: പുറപ്പുഴയില്‍നിന്ന് ഒന്‍പതു ദിവസം മുമ്പു കാണാതായ 17കാരായ കമിതാക്കളെ ഇന്നലെ രാത്രി തൃശൂര്‍ സിറ്റിയില്‍നിന്ന് പോലീസ് കണ്ടെത്തി.
തൃശൂര്‍പൂരവും ബംഗളൂരു നഗരവും കാണുക എന്ന ആഗ്രഹത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ വീടുവിട്ടിറങ്ങിയത്.
കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയാണ് കൗമാരക്കാരനൊപ്പം കഴിഞ്ഞ കഴിഞ്ഞ ദിവസം നാടുവിട്ടത്.
ഒന്‍പതു ദിവസം ട്രെയിനുകളില്‍ വിവിധയിടങ്ങളില്‍ സഞ്ചരിച്ചെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.മൊബൈല്‍ ഫോണ്‍ വിറ്റുകിട്ടിയ 1,800 രൂപയുമായാണ് ഇരുവരും നാടുവിട്ടത്.
ലോഡ്ജില്‍ മുറി എടുക്കാനുള്ള പണം ഇല്ലാതിരുന്നതിനാല്‍ എറണാകുളം മുതല്‍ കൊല്ലം വരെയും തിരികെയും മൂന്നു തവണ ട്രെയിനില്‍ സഞ്ചരിച്ചു.
പോലീസ് കണ്ടെത്തിയ കമിതാക്കളില്‍ ആണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. പെണ്‍കുട്ടിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് മൈലക്കൊമ്പിലെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റും.