പു​തു​ച്ചേ​രി​യി​ൽ ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം 18,000 രൂ​പ​യാ​ക്കി: മു​ഖ്യ​മ​ന്ത്രി​ക്കു പു​ഷ്പ​വൃ​ഷ്ടി

ചെ​ന്നൈ: കേ​ര​ള​ത്തി​ൽ ഓ​ണ​റേ​റി​യം വ​ർ​ധ​ന​യ്ക്കാ​യി ആ​ശാ വ​ർ​ക്ക​ർ​മാ​ർ ഒ​ന്ന​ര​മാ​സ​ത്തോ​ള​മാ​യി സ​മ​രം ചെ​യ്യു​ന്ന​തി​നി​ടെ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം കു​ത്ത​നെ കൂ​ട്ടി. 10,000 രൂ​പ​യി​ൽ​നി​ന്നു 18,000 രൂ​പ​യാ​യി​ട്ടാ​ണ് ഓ​ണ​റേ​റി​യം ഉ​യ​ർ​ത്തി​യ​ത്. നി​യ​മ​സ​ഭ​യി​ൽ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യ്ക്കി​ടെ മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സ്വാ​മി ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി.

എം​എ​ൽ​എ​മാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പു​തു​ച്ചേ​രി​യി​ലെ 300 ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ർ​ധ​ന​യു​ടെ നേ​ട്ടം ല​ഭി​ക്കും. പു​തു​ച്ചേ​രി​യി​ൽ നി​ല​വി​ൽ ന​ൽ​കി​വ​രു​ന്ന 10,000 രൂ​പ​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ 7,000 രൂ​പ​യും കേ​ന്ദ്രം 3,000 രൂ​പ​യു​മാണ് ന​ൽ​കു​ന്ന​ത്. ഇ​ത് 18,000 ആ​കു​ന്ന​തോ​ടെ 2.88 കോ​ടി രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത പ്ര​തി​വ​ർ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഉ​ണ്ടാ​കും.

ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ച​തെ​ത്തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി​യെ ആ​ശ​മാ​ർ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നേ​രി​ട്ട​ത്തി ന​ന്ദി അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി വ​രു​ന്ന വ​ഴി​യു​ടെ ര​ണ്ട് വ​ശ​ങ്ങ​ളി​ലും വ​രി​യാ​യി​നി​ന്ന് പൂ​ക്ക​ൾ വി​ത​റി​യും പു​ഷ്പ​ഹാ​രം അ​ണി​യി​ച്ചും ആ​ശ​മാ​ർ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. എ​ൻ​ആ​ർ കോ​ൺ​ഗ്ര​സ്-​ബി​ജെ​പി സ​ഖ്യ​മാ​ണു പു​തു​ച്ചേ​രി ഭ​രി​ക്കു​ന്ന​ത്. കേരളത്തിൽ നിലവിൽ 7,000 രൂപയാണ് ആശമാരുടെ പ്രഖ്യാപിത ഓണറേറിയം.

Related posts

Leave a Comment