കാക്കനാട്: ആയുർവേദ മസാജ് സെന്ററുകളുടെ മറവിൽ കാക്കനാട് പെണ്‍വാണിഭം കൊഴുക്കുന്നു. കാക്കനാട് -പാലാരിവട്ടം – ഇടപ്പള്ളി -വൈറ്റില-കടവന്ത്ര മേഖലകളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം തഴച്ചുവളരുന്നത്.
കാക്കനാട് ഇൻഫോപാർക്ക് പ്രദേശത്തെ ആയുർവേദ മസാജ് സെന്ററുകൾ കേന്ദ്രീകരിച്ച് സ്ത്രീകളെ പ്രദർശിപ്പിച്ച് പെണ്‍വാണിഭം നടത്തുന്ന കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.
ഇവിടെ മസാജ് പാര്‍ലറുകളില്‍ സ്ത്രീകളെ നിരത്തിനിർത്തി ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഇവിടെ ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള മുറികളൊരുക്കിയാണ് പെണ്‍വാണിഭം.
മസാജ് പാര്‍ലറില്‍ ഒരാള്‍ക്ക് പതിനായിരം രൂപയാണ് മണിക്കൂറിന് ഈടാക്കുന്നത്. ഐടിക്കാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവയുടെ പ്രവർത്തനം.
കൂടാതെ എസ്കോട്ട് സർവീസുകളും ഇവർ ഒരുക്കിയിട്ടുണ്ട്. ഫ്ലാറ്റുകളായതിനാൽ പോലീസിന് റെയ്ഡ് നടത്തുവാനും ആകുന്നില്ല.
എറണാകുളം സൗത്ത്, നോർത്ത് എന്നിവിടങ്ങളിലെ പ്രമുഖ ഹോട്ടലിലെ ജീവനക്കാർ പെണ്‍വാണിഭ സംഘങ്ങളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്.
വാട്സ് ആപ്പിലൂടെയും പെണ്‍വാണിഭം
പണം സമ്പാദിക്കാനുള്ള എളുപ്പവഴി എന്ന നിലയ്ക്കാണ് പല സ്ത്രീകളും വാണിഭ സംഘങ്ങളിൽ എത്തുന്നത്. ഇടനിലക്കാരി കൈവശമുളള പെണ്‍കുട്ടികളുടെ ചിത്രങ്ങൾ ആവശ്യക്കാരന് വാട്ട്സ്ആപ്പിലൂടെ അയച്ച് കൊടുക്കുകയാണ് പതിവ്.
അയക്കുന്ന ചിത്രങ്ങളില്‍ നിന്നും ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ തെരഞ്ഞെടുത്ത ശേഷം ആവശ്യക്കാരന് ഇടനിലക്കാരിയെ വിവരമറിയിക്കുന്നു.
അതിനുശേഷം പണമിടപാട് നടത്തുകയും ചെയ്യുന്നു.10,000 രൂപ മുതല്‍ 25,000 രൂപ വരെയുള്ള ഇടപാടുകളാണ് വാട്ട്സ്ആപ്പിലൂടെ ദിവസവും നടക്കുന്നത്.
പെണ്‍കുട്ടികളെ ആവശ്യക്കാരിലേക്ക് എത്തിക്കുന്ന സംഘവും ആശയവിനിമയം നടത്തുന്നത് വാട്ട്സ്ആപ്പ് വഴിയാണ്