കോട്ടയം: കേരളത്തില്‍ എവിടെയാണെങ്കിലും ഞായറാഴ്ച പുതുപ്പള്ളിയിലെ വീട്ടിലെത്താന്‍ ശനിയാഴ്ച രാത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്ത് എത്തും.
രാത്രി വൈകി വരുന്ന ഉമ്മന്‍ ചാണ്ടിയുടെ താമസം നാട്ടകം ഗസ്റ്റ് ഹൗസിലാണ്. ഒന്നാം നമ്പര്‍ സ്യൂട്ട് റൂം ഉമ്മന്‍ചാണ്ടിക്കായി എപ്പോഴും മാറ്റിവയ്ക്കും.
രാത്രി ഭക്ഷണം കഞ്ഞിയും ചമ്മന്തിയും പപ്പടവുമാണ്. അത്താഴം കഴിച്ചശേഷം ഫയലുകള്‍ നോക്കിയിരിക്കുന്ന ഉമ്മന്‍ ചാണ്ടി എത്ര വൈകി ഉറങ്ങിയാലും പുലര്‍ച്ചെ അഞ്ചിന് ഉണരുമെന്ന് കോണ്‍ഗ്രസ് നേതാവ് സിബി ജോണ്‍ കൈതയില്‍ ഓര്‍ക്കുന്നു.
ഉണര്‍ന്നാല്‍ ആദ്യം ഒരു കപ്പ് കാപ്പി നിര്‍ബന്ധം. ഈ സമയം എല്ലാം പത്രങ്ങളും അവിടെയെത്തും പത്രവായന കഴിഞ്ഞാല്‍ കുളിച്ച് റെഡിയാകും.
പുട്ടും കടലയും കപ്പയും മുളകും ഇതാണ് രാവിലത്തെ ഇഷ്ട ഭക്ഷണം. ഭക്ഷണം കഴിഞ്ഞാല്‍ നേരേ പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയില്‍ സ്വന്തമായി വീടില്ലാത്തതിനാല്‍ അദ്ദേഹം താമസിച്ചിരുന്നത് ഗസ്റ്റ് ഹൗസിലായിരുന്നു.