നടന് ശ്രീജിത്ത് രവി പോക്സോ കേസില്‍ പെട്ടതോടെ വെട്ടിലായത് ശ്രീജിത്തിനെ വച്ച് സിനിമയെടുത്ത നിര്‍മാതാവ്.
ശ്രീജിത്ത് അഭിനയിച്ച ചിത്രം റിലീസിനെടുക്കാന്‍ തിയറ്ററുകള്‍ തയാറാകുന്നില്ലെന്ന് സംവിധായകന് സജീവന് അന്തിക്കാട്പറഞ്ഞു.
ലാ ടൊമാറ്റിന എന്ന സിനിമയിലെ രണ്ടു നായകന്മാരില് ഒരാളാണ് ശ്രീജിത്ത് രവി. മറ്റൊരാള്‍ ജോയ് മാത്യുവാണ്.
ശ്രീജിത്ത് രവി അഭിനയിച്ചിട്ടുണ്ട് എന്നതിന്റെ പേരില്‍ സിനിമ റിലീസ് ചെയ്യാന്‍ തീയറ്ററുകള്‍ കിട്ടുന്നില്ല.
ഒ.ടി.ടി.റിലീസിനെയും ബാധിച്ചു. 1.40 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ ഭാവി പ്രതിസന്ധിയിലായെന്നും സജീവന് പറഞ്ഞു.
ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് അയാളാണ് ശിക്ഷ അനുഭവിക്കേണ്ടത്. സിനിമയുടെ നിര്‍മാതാവ് എന്തിന് ശിക്ഷിക്കപ്പെടണമെന്ന് സംവിധായകന് ചോദിച്ചു.
ശ്രീജിത്ത് പോക്സോ കേസില്‍പ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ചില പോരായ്മകള്‍ കാരണം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മുടങ്ങി.
തടസങ്ങള്‍ പരിഹരിച്ച് സിനിമ റിലീസിംഗിന് തയാറെടുക്കുമ്പോഴാണ് ശ്രീജിത്ത് അറസ്റ്റിലാകുന്നത്.
ശ്രീജിത്ത് രവി എന്ന നടന് മാനസിക വൈകല്യങ്ങള്‍ ഉണ്ടെന്ന് ഷൂട്ടിംഗ് സമയത്ത് അറിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.