തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ സ്വകാര്യ ഹെലികോപ്ടർ പറത്തിയ സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞമാസം 28ന് രാത്രി ഏഴിനാണ് പത്മനാഭസ്വാമിക്ഷേത്രത്തിന് മുകളിലൂടെ സ്വകാര്യ ഹെലികോപ്ടർ പറത്തിയതായി ഭക്തജനങ്ങൾ പരാതിപ്പെട്ടത്.
അഞ്ച് തവണ ഹെലികോപ്ടർ പറന്നുവെന്നാണ് ഭക്തജനങ്ങൾ വ്യക്തമാക്കിയത്.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പത്മനാഭ സ്വാമിക്ഷേത്ര പരിസരത്തെ അതീവ സുരക്ഷാമേഖലയായാണ് പരിഗണിക്കുന്നത്.
വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് കൂടി ഹെലികോപ്ടർ പറത്തണമെങ്കിൽ ബന്ധപ്പെട്ട വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. ഭ
ക്തജനങ്ങൾ പരാതിയുമായി കേന്ദ്രവ്യോമയാന വകുപ്പിനെ സമീപിച്ചതോടെയാണ് കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചത്.