പാലക്കാട്: കാണാതായ യുവതിയേയും 53കാരനേയും തൃശൂരിൽ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസുള്ള സിന്ധു, വാൽക്കുളമ്പ് സ്വദേശി 53 വയസുള്ള വിനോദ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ പീച്ചി പോത്തുചാടിക്ക് സമീപം ഉൾ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടത്.
ഇരുവരേയും മാർച്ച് 27മുതലാണ് കാണാതായതാണ്. സംഭവത്തിൽ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
തൂങ്ങിയ നിലയിലായിരുന്നു വിനോദിന്റെ മൃതദേഹം കാണപ്പെട്ടത്. സമീപത്തെ കുറ്റികാട്ടിൽ നിന്നാണ് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.