അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പൂരത്തിനു കൊണ്ടു വന്ന ആന ഇടഞ്ഞു.
ഗുരുവായൂർ ദാമോദർദാസ് എന്നു പേരുള്ള ആനയാണ് ഇന്നലെ രാവിലെ ഏഴു മണിയോടെ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞത്. ക്ഷേത്രത്തിലെ ശ്രീശൈലം ഹാളിന് മുന്നിലെ ഷെഡ് ആന തകർത്തു.
ഉടൻ ഗുരുവായൂർ ദേവസ്വം അധികൃതരും പാപ്പാൻമാരുമെത്തി രണ്ടു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.
ഏഴാം പൂരമായ ഇന്നലെ ആറാട്ടിനു മുന്പായിരുന്നു സംഭവം. ജനറ്റേറിന്റെ ശബ്ദം കേട്ടതാകാം ആന ഇടയാൻ കാരണമെന്നു കരുതുന്നു.
ആനയുടെ ആക്രമത്തിൽ പരിക്കേറ്റ പാപ്പാനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മറ്റാർക്കും പരക്കേറ്റിട്ടില്ല.