കാസര്‍ഗോഡ്: വീടിനുള്ളില്‍ പന്നിപ്പടക്കം നിര്മിക്കുന്നതിടെയുണ്ടായ പൊട്ടിത്തെറിയിൽ യുവാവിന് ഗുരുതരപരിക്ക്. കുറ്റിക്കോല്‍ കരിവേടകം ബണ്ടക്കൈയിലെ മോഹനനാണ് (40) പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
മടിയില്‍ വെച്ച് കെട്ടുന്നതിനിടെ പടക്കം അബദ്ധത്തില്‍ നിലത്തുവീണ് പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.കാല്പാദത്തിനു ഗുരുതരമായി പരിക്കേറ്റ മോഹനനെ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന്റെ മുന്‍ഭാഗത്തെ വാതിലുകളും ജനലുകളും സ്ഫോടനത്തില്‍ തകര്‍ന്നു.ബേഡകം ഇന്‍സ്പെക്ടര്‍ രഞ്ജിത് രവീന്ദ്രനും സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
കോണ്‍ക്രീറ്റ് തൊഴിലാളിയായ മോഹനന് ഒരേക്കര്‍ കൃഷിസ്ഥലമാണുളളത്. കരിവേടകത്തും പരിസരപ്രദേശങ്ങളിലും ഏറെനാളായി കാട്ടുപന്നിശല്യം വളരെ രൂക്ഷമാണ്.