കൊച്ചി: കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും വിദേശ കുത്തകള്‍ക്കു കൈമാറാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരേ വടുതല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചാളം ഷണ്മുഖപുരം ഫിഷ് ലാന്‍ഡിംഗ് സെന്ററിനു സമീപമുള്ള കായലില്‍ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.
ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റും എംഎൽഎയുമായ ടി.ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സി.ജെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ലൂഡി ലൂയിസ് എക്സ് എംഎല്‍എ, കൗണ്‍സിലര്‍ ഹെന്റി ഓസ്റ്റിന്‍, മുന്‍ കൗണ്‍സിലര്‍മാരായ ആല്‍ബര്‍ട്ട് അമ്പലത്തിങ്കള്‍, ആന്സ ജെയിംസ്, അഡ്വ. ലെസ്ലി സ്റ്റീഫന്‍, അഡ്വ. ജോയ് ജോര്‍ജ്, എം.വി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.