റെഡ് അലർട്ട് ഒക്കെ ആണെങ്കിലും നിറഞ്ഞ സദസുകളിൽ പാപ്പൻ പ്രദർശനം തുടരുകയാണ്. ഒരു സിനിമ വിജയിക്കണമെങ്കിൽ അതിൽ എന്തെങ്കിലും ഒരു നന്മ ഉണ്ടാകും.
അതിൽ പങ്കെടുത്ത ആളുകളുടെ പ്രവർത്തികൾ ആയിരിക്കാം. സുരേഷേട്ടൻ ആണ് ചിത്രത്തിലെ നായകൻ. അദ്ദേഹത്തിന്റെ നന്മ ആയിരിക്കാം ഈ സിനിമ ഒരു നെഗറ്റീവ് റിവ്യൂസ് പോലും ഇല്ലാതെ ഇത്രയും വിജയിക്കാൻ കാരണം.
നല്ല കാര്യങ്ങൾ ചെയ്തത് കൊണ്ടാകും ചിത്രത്തിൽ അഭിനയിക്കാൻ മറ്റുള്ളവർക്കും സാധിച്ചത്. ജോഷി സാർ എന്ന ഡയറക്ടറിൽ ഒരു സത്യം ഉണ്ടായത് കൊണ്ടായിരിക്കും ആ പടം ഹിറ്റാകാൻ കാരണം.
ഇതിന്റെ നിർമാതാക്കളുടെ വിയർപ്പിൽ സത്യസന്ധതയുള്ളത് കൊണ്ടാകാം വിജയിക്കുന്നത്. കുറേ നന്മയുള്ള ആളുകൾ ഒത്തുചേരുമ്പോഴാണ് വിജയമുണ്ടാകുന്നത്.
പരാജയപ്പെടുന്നവർ ദുഷ്ടന്മാർ എന്നല്ല പറയുന്നത്. പാപ്പന്റെ വിജയം മനുഷ്യരെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ കാരണമാണ്. ടിനി ടോം