കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവിന് സമീപത്തെ ഫ്ലാറ്റിലെ ആറാം നിലയില്‍ നിന്നും വീണ് മധ്യവയസ്കയ്ക്ക് പരിക്ക്. തമിഴ്നാട് സ്വദേശിനിയായ രാജകുമാരി (50) ആണ് മറൈന്‍ ഡ്രൈവിന് സമീപമുള്ള ലിങ്ക് ഹൊറൈസന്‍ ഫ്ലാറ്റിലെ ആറാംനിലയില്‍ നിന്ന് താഴെ വീണത്.
സംഭവത്തിൽ ദുരൂഹതയുള്ളതിനെ തുടർന്നു ചാടിയതാണോ അബദ്ധത്തില്‍ വീണതാണോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സാരമായ പരിക്കേറ്റ ഇവരെ എറണാകുളത്തെ സ്വകാര്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്ലാറ്റ് ഉടമയെ പോലീസ് ചോദ്യം ചെയ്യുകയാണ്.
പുലർച്ചെ ആറോടെ ഫ്ലാറ്റിലെ പാരപ്പറ്റിലാണ് ഇവരെ വീണ നിലയില്‍ കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയവര്‍ സാരി കിടക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
വര്‍ഷങ്ങളായി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ഇവർ നാട്ടിലായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയതെന്നും മറ്റു വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും സെന്‍ട്രല്‍ പോലീസ് അറിയിച്ചു.