അബദ്ധങ്ങള്‍ ഏതു പോലീസുകാരനും പറ്റുമെന്ന് പറയാറുണ്ട്. എന്നാല്‍ സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൈതക്കുന്നം വീട്ടില്‍ കൗലത്തിനു പിണഞ്ഞ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറസ് ആകുന്നത്.
കോട്ടയത്തു നിന്ന് സുല്‍ത്താന്‍ ബത്തേരിയിലെ യാത്രക്കിടെ പന്ത്രണ്ടു പവന് സ്വര്‍ണമാണ് കൗലത്ത് ബസില്‍ നിന്ന് വലിച്ച് എറിഞ്ഞത്. വീടുകളില്‍ പണി എടുത്താണ് കൗലത്ത് ജീവിക്കുന്നത്. ഇതിനിടെ കുറച്ച് സ്വര്‍ണം ഇവര്‍ പണയം വെച്ചിരുന്നു.
ബാങ്കില്‍ പണയം വെച്ചിരുന്ന സ്വര്‍ണം തിരിച്ച് എടുത്ത് വീട്ടിലേക്ക് ബസില്‍ മടങ്ങവേ ആണ് ഇവര്‍ക്ക് അമളി പിണഞ്ഞത്. പണയം എടുത്ത സ്വര്‍ണവുമായി ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് കൗലത്ത് കോട്ടയത്തു നിന്ന് കെഎസ്ആടിസി ബസില്‍ കയറിയത്.
സ്വര്‍ണാഭരണങ്ങള്‍ നഷ്ടപെടാതെ ഇരിക്കാന്‍ കവറില്‍ കെട്ടി കടലാസില്‍ പൊതിഞ്ഞു പിടിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ബസില്‍ ഇരുന്നു കഴിക്കാന്‍ ആയി വടയും വാങ്ങി. രാത്രി ഒമ്പതോടെ രാമനാട്ടുകര പൂവന്നൂര്‍ പള്ളിക്ക് അടുത്ത് എത്തിയപ്പോള്‍ ആണ് കൗലത്ത് വട കഴിച്ചു കഴിഞ്ഞത്.
തുടര്‍ന്ന് കയ്യിലിരുന്ന ബാക്കി വട ബസ്സിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ ബസ് അല്പം മുന്നോട്ട് എടുത്തപ്പോഴാണ് വടക്ക് പകരം സ്വര്‍ണാഭരണമാണ് പുറത്തേക്ക് വലിച്ചെറിഞ്ഞതെന്നു കൗലത്തിനു മനസിലാകുന്നത്. ഇതോടെ ഇവര്‍ ഉറക്കെ നിലവിളിക്കുക ആയിരുന്നു.
കൗലത്ത് ഉച്ചത്തില്‍ നിലവിളിക്കുന്നത് കണ്ടു യാത്രക്കാര്‍ ചോദിച്ചപ്പോള്‍ ആണ് അമളി പറ്റിയെന്നും പകുതി തിന്നു തീര്‍ത്ത വടക്ക് പകരം സ്വര്‍ണം ആണ് പുറത്തേക്ക് എറിഞ്ഞതെന്നും ഇവര്‍ പറഞ്ഞത്. ഉടന്‍ ബസ് നിര്‍ത്തി കൗലത്തും ചെറുവണ്ണൂര്‍ ഇറങ്ങേണ്ട ഒരു യാത്രക്കാരനും ഇറങ്ങി തിരച്ചില്‍ ആരംഭിച്ചു.
കാര്യം അറിഞ്ഞു പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരും തിരച്ചിലിനിറങ്ങി. സ്വര്‍ണം ലഭിക്കാതെ ഇരുന്നതോടെ തൊട്ടടുത്ത ഫറോക്ക് പോലീസ് സ്റ്റേഷനില്‍ എത്തി കാര്യം പറഞ്ഞു. തുടര്‍ന്ന് പോലീസ്കാരും തിരച്ചിലിനിറങ്ങി.
മുക്കാല്‍ മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ പൂവന്നൂര്‍ പള്ളിക്ക് അടുത്ത് ഡിവൈഡറിന് സമീപം വെച്ച് ഓട്ടോ ഡ്രൈവര്‍ കള്ളി തൊടി കണ്ണം പറമ്പത്ത് ജാസിറിന് സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുക ആയിരുന്നു. നടപടി ക്രമങ്ങള്‍ക്ക് ശേഷം സ്വര്‍ണം കൗലത്തിനു കൈമാറുകയും ചെയ്തു.