പത്തനംതിട്ട: ആശുപത്രിയിലായ ഭര്‍ത്താവിന്റെ അടുക്കല്‍ എത്തിക്കാമെന്നു പറഞ്ഞ് പബൈക്കില് കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
അറസ്റ്റിലായ ഇരുവരും യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണെന്നു പോലീസ് പറഞ്ഞു. പ്രമാടം തെങ്ങുംകാവ് മല്ലശേരി തറശേരില് (മംഗലത്ത്, അങ്ങാടിക്കല്‍) അനീഷ് കുമാര്‍(41), വള്ളിക്കോട് വാഴമുട്ടം ചിഞ്ചുഭവനം വീട്ടില്‍ രഞ്ജിത് (കുട്ടന്, 34) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏപ്രില്‍ 26നു രാത്രി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സുഹൃത്തിനെ പ്രവേശിപ്പിച്ചതറിഞ്ഞ് ഇയാളുടെ വീട്ടിലെത്തിയ ഇരുവരും യുവതിയെ ആശുപത്രിയിലെത്തിക്കാമെന്നും പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു.
രണ്ട് ബൈക്കുകളിലായി പുറപ്പെട്ട സംഘം ഇടവഴികളിലൂടെ സഞ്ചരിച്ച് ആളൊഴിഞ്ഞ മൈതാനത്ത് എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി.
അറസ്റ്റിലായ ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നു പോലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഒന്നാം പ്രതി അനീഷ് 2018 മുതല്‍ കോന്നി പത്തനംതിട്ട എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണം, അടിപിടി ഉള്‍പ്പെടെ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.
രണ്ടാം പ്രതി രഞ്ജിതിനെതിരേ 2013 മുതല്‍ തീവയപ്, മോഷണം, സ്ത്രീകള്‍ക്ക് നേരേ അതിക്രമം, കഠിന ദേഹോപദ്രവം ഏല്പിക്കല് തുടങ്ങിയ കേസുകളിലും പ്രതിയായിട്ടുണ്ട്. 2018 ലെ മോഷണക്കേസില്‍ ഇവര്‍ കൂട്ടുപ്രതികളുമാണെന്നും പോലീസ് പറഞ്ഞു.