മട്ടന്നൂർ(കണ്ണൂർ): കിണറ്റിൽ നിന്നും പവിഴപ്പാമ്പിനെ പിടികൂടി. മട്ടന്നൂർ ഗാന്ധി റോഡിലെ കാനാടൻ കണ്ടോത്ത് വീട്ടിൽ ചന്ദ്രന്റെ വീട്ടുകിണറ്റിലാണ് പവിഴപ്പാമ്പിനെ കണ്ടെത്തിയത്.
പവിഴപ്പാമ്പിനെ മഴക്കാലത്താണ് കൂടുതലായും കാണുന്നത്. കിണറുകളിലും ചതുപ്പ് സ്ഥലങ്ങളിലും ദ്രവിച്ച മരത്തിന്റെ അടിയിലുമൊക്കെയാണ് ഈ പാമ്പിനെ കൂടുതലായും കാണുന്നത്. മാക്സിമം ഒരു മീറ്ററോളം നീളം ഉണ്ടാവും.
കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 80 തോളം പവിഴപ്പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്. ചെറിയ പാമ്പുകൾക്ക് ഓറഞ്ചു കലർന്ന പിങ്ക് നിറത്തിൽ കറുപ്പ് വളയമോ നീളത്തിലുള്ള വരയിലോ കാണപ്പെടുന്നു.
വലിയ പാമ്പുകൾ പുറം ഭാഗം കറുപ്പും അടിഭാഗം പിങ്ക് കലർന്ന ഓറഞ്ച് നിറത്തിൽ വിട്ടു വിട്ടു കറുപ്പ് പുള്ളികളായി കാണുന്നു. കർണാടക ഷിമോഗ വനപ്രദേശങ്ങളിൽ ഈ പാമ്പ് ധാരാളം ഉണ്ട്.
വളരെ ചെറിയ പല്ല് ആണ് പവിഴപ്പാമ്പിനുള്ളത്. അക്രമ കാരി അല്ലെങ്കിലും വേദനിച്ചാൽ കടിക്കും. വിഷപ്പാമ്പ് തന്നെയാണ്.