ആറ്റിങ്ങലിൽ തെ​റ്റാ​യ തീ​യ​തി രേ​ഖ​പ്പെ​ടു​ത്തി വി​ൽ​പ്പ​ന​ക്ക് സൂ​ക്ഷി​ച്ച പാ​ക്ക​റ്റ് ഫു​ഡ് പി​ടി​ച്ചെ​ടു​ത്തു


ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​റ്റാ​യ നി​ർ​മാ​ണ തീ​യ​തി രേ​ഖ​പ്പെ​ടു​ത്തി വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പാ​ക്ക​റ്റ് ഫു​ഡ് പി​ടി​ച്ചെ​ടു​ത്തു.

​ലം​കോ​ട് കൊ​ച്ചു​വി​ള മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ.​ആ​ർ. ഏ​ജ​ൻ​സീ​സി​ൽ നി​ന്നു​മാ​ണ് ഇ​രു​പ​തോ​ളം ചാ​ക്കു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പാ​ക്ക​റ്റ് ഫു​ഡ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഏ​ത്ത​ക്കാ ചി​പ്സ്, മി​ക്സ്ച​ർ, പ​ക്കാ​വ​ട, മു​റു​ക്ക് തു​ട​ങ്ങി​യ പ​ല​ഹാ​ര​ങ്ങ​ളു​ടെ നി​ർ​മാ​ണ തീ​യ​തി 26.05.2020 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ക്കു​ന്ന​ത് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.​

ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ട്ട​ണ​ത്തി​ൽ പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ​ഴ​കി​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​വു​മ​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് അ​റി​യി​ച്ചു.

ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബി.​അ​ജ​യ​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. മ​നോ​ജ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷെ​ൻ​സി, സി​ദ്ദീ​ഖ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment