വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ നിയവിദ്യാര്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ കാമുകനും സുഹൃത്തുക്കളുമടക്കം നാലുപേർ പിടിയിൽ. കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് സംഭവം നടന്നത്. മനോവിഷമത്തിലായിരുന്ന യുവതി അടുത്തിടെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് വിവരം വീട്ടുകാരറിയുന്നത്.
വിദ്യാര്‍ഥിനിയുടെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് നടപടി. പെണ്‍കുട്ടിയുടെ കാമുകനായ വംശിയും മൂന്നു സുഹൃത്തുക്കളുമാണ് പോലീസിന്റെ പിടിയിലായത്. കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നു പോലീസ് പറയുന്നു