പ​തി​ന​ഞ്ചു​കാ​രി​ക്ക് പീ​ഡ​നം: ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രാ​ൾ വി​വാ​ഹി​ത​ൻ

ചെ​റു​തോ​ണി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി ഇ​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൈ​നാ​വ് താ​ന്നി​ക്ക​ണ്ടം നി​ര​പ്പ് സ്വ​ദേ​ശി അ​റ​ക്ക​ൽ സു​ഭാ​ഷ് ത​ങ്ക​പ്പ​ൻ (33), പൈ​നാ​വ് പ​ണി​യ​ക്കു​ടി സ്വ​ദേ​ശി സി​ദ്ദി​ഖ് അ​സ്റ​ത്ത് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സു​ഭാ​ഷ് ത​ങ്ക​പ്പ​ൻ വി​വാ​ഹി​ത​നാ​ണ്. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. സ്കൂ​ളി​ൽ കൗ​ൺ​സലിം​ഗി​നി​ടെ പെ​ൺ​കു​ട്ടിപീ​ഡ​നവി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​തി​നെത്തു​ട​ർ​ന്ന് പൈ​നാ​വ് 56 കോ​ള​നി സ്വ​ദേ​ശി പൂ​വ​ത്തും​കു​ന്നേ​ൽ ബി​നു മാ​ത്യുവിനെ (40) ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​ടു​ക്കി സിഐ സ​ന്തോ​ഷ് സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാ​ണ് ഇവരെ പി​ടിച്ചത്.

Related posts

Leave a Comment