മനോജ് സോമൻ പതിനേഴുകാരിയെ ഗിരിജയ്ക്ക് കൈമാറി;പെൺകുട്ടി പിന്നീട് നേരിട്ടത് കൊടിയ പീഡനം; വിവിധ ജില്ലകളിൽ നിന്നായി പിടിയിലായത് പതിനാല് പേർ


കൊ​ച്ചി: ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ വി​വി​ധ ജി​ല്ല​ക​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ഞ്ചു പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കും. ഉ

​ദ​യം​പേ​രൂ​ർ മാ​ക്കാ​ലി​ക്ക​ട​വ് പൂ​ന്തു​റ ചി​റ​യി​ൽ ഗി​രി​ജ (52), പു​ത്ത​ൻ​കു​രി​ശ് കാ​ഞ്ഞി​ര​ക്കാ​ട്ടി​ൽ അ​ച്ചു(26), വൈ​റ്റി​ല പൊ​ന്നു​രു​ന്നി പു​റ​ക്കാ​ട്ട് നി​ഖി​ൽ ആ​ന്‍റ​ണി (37), കോ​ട്ട​യം കാ​ണാ​ക്കാ​ലി മു​തി​ര​ക്കാ​ല കൊ​ച്ചു​പ​റ​ന്പി​ൽ ബി​ജി​ൻ മാ​ത്യു (22), പ​ത്ത​നം​തി​ട്ട കൂ​രം​പാ​ല ഓ​ല​ക്കാ​വി​ൽ മ​നോ​ജ് സോ​മ​ൻ (34) എ​ന്നി​വ​രെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​കേ​സി​ൽ മ​നോ​ജ് സോ​മ​ന്‍റെ അ​റ​സ്റ്റ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ഗി​രി​ജ​യ്ക്ക കൈ​മാ​റി​യ​ത് മ​നോ​ജാ​ണ്. മ​നോ​ജി​ന്‍റെ അ​റ​സ്റ്റ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി.

അ​നാ​ശാ​സ്യ കേ​ന്ദ്രം ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം തേ​വ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ടു കേ​സു​ക​ൾ ഗി​രി​ജ​യു​ടെ പേ​രി​ൽ നി​ല​വി​ലു​ണ്ട്. മ​നോ​ജ് എ​ത്തി​ച്ച പെ​ണ്‍​കു​ട്ടി​യെ പ​ല​ർ​ക്കും കാ​ഴ്ച വ​ച്ച​ത് ഗി​രി​ജ​യാ​യി​രു​ന്നു.

കേ​സി​ൽ ഇ​തു​വ​രെ 14 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ, പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​ട്ടു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പി​ടി​കൂ​ടി​യി​രു​ന്നു. വ​യ​നാ​ട്, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി ആ​റു​പേ​രേ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

മു​ഖ്യ പ്ര​തി​യാ​യ തൃ​ശ്ശൂ​രി​ലെ ഡൊ​നാ​ൽ വി​ൽ​സ​ൻ, സു​ഹൃ​ത്ത് കൊ​ല്ലം സ്വ​ദേ​ശി ആ​ന​ന്ദ്, തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​രി​ഫ് എ​ന്നി​വ​രെ കൊ​ല്ലം പാ​രി​പ്പ​ള്ളി പോ​ലീ​സ് നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു.

വ​യ​നാ​ട്ടി​ലെ ഹോം ​സ്റ്റേ ന​ട​ത്തി​പ്പു​കാ​ര​നാ​യ വി​നോ​ദ്, നി​ഖി​ൽ, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഇ​ർ​ഫാ​ൻ എ​ന്നി​വ​രെ​യാ​ണ് വ​യ​നാ​ട് അ​ന്പ​ല​വ​യ​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​കെ 14 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

കേ​സി​ൽമു​ഖ്യ സൂ​ത്ര​ധാ​ര​ൻ തൃ​ശൂ​ർ സ്വ​ദേ​ശി ഡൊ​നാ​ൽ വി​ൽ​സ​നാ​ണ്. ഇ​യാ​ളാ​ണ് കു​ട്ടി​യെ ആ​ദ്യം പീ​ഡി​പ്പി​ച്ച​തും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ച്ച് മ​റ്റു​ള്ള​വ​ർ​ക്ക് കാ​ഴ്ച​വ​ച്ച​തും. പാ​രി​പ്പ​ള്ളി പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​ച്ച​ത്. തു​ട​ർ​ന്ന് ആ​ന​ന്ദി​നെ​യും ആ​ത്തി​ഫി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment