സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞു പീ​ഡ​നം; ന​ടി​യെ​ യു​വാ​ക്ക​ള്‍ കു​ടു​ക്കിയതോ? അ​ന്വേ​ഷ​ണം മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച്

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ട്വി​സ്റ്റ്.​ യു​വ​തി​യെ പ്ര​തി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യത് സി​നി​മ-സീ​രി​യ​ൽ ന​ടിയായിരുന്നു.

എന്നാൽ ഈ നടിയെ പ്രതി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ള്‍ വി​ശ്വാസ്യത​യ്ക്കുവേ​ണ്ടി പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന. അതേസമയം, ത​നി​ക്ക് ഒ​ന്നു​മ​റി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​നോ​ട് നടി പ​റ​ഞ്ഞ​ത്.

കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​രി​യു​ടെ പ​രാ​തി​യി​ൽ ന​ട​ക്കാ​വ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് അ​സി.​ ക​മ്മീ​ഷ​ണ​റാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

യു​വ​തി​യെ പ്ര​തി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ സി​നി​മ-സീ​രി​യി​ൽ അ​ഭി​നേ​ത്രി​യി​ൽ​നി​ന്ന് പോ​ലീ​സ് ഇ​ന്ന​ലെ മൊ​ഴി എ​ടു​ത്തി​രു​ന്നു.​ കേ​സി​ല്‍ യു​വാ​ക്ക​ള്‍ ത​ന്നെ​യും ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന നി​ല​പാ​ടാ​ണ് ന​ടി​ക്ക്.

എ​ന്നാ​ല്‍ ഇ​ത് പൂ​ര്‍​ണ​മാ​യും പോ​ലീ​സ് വി​ശ്വ​സി​ച്ചി​ട്ടി​ല്ല. തു​ട​ര്‍​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്യും.​ ല​ഹ​രി​മ​രു​ന്നു ചേ​ർ​ത്ത ജൂ​സ് ന​ൽ​കി ര​ണ്ടുപേ​ർ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​ക്കാ​രി ന​ൽ​കി​യ മൊ​ഴി.

ഇ​വ​ർ ന​ൽ​കി​യ സൂ​ച​ന​ക​ൾ പ്ര​കാ​രം മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി, പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് പ്ര​തി​ക​ളെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​നു​മാ​നം. ഇ​വ​ർ​ക്കാ​യി തെര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഈ ​മാ​സം നാ​ലി​നാ​ണ് സം​ഭ​വം. സി​നി​മ -സീ​രി​യ​ൽ ന​ടി​യെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി കോ​ട്ട​യ​ത്തു​നി​ന്ന് ആ​ദ്യം ക​ണ്ണൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട്ടെ നി​ർ​മാ​താ​വി​നെ ക​ണ്ടാ​ൽ സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് ന​ടി പ​റ‍​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും കോ​ഴി​ക്കോ​ട്ടെ​ത്തി.

പി​ന്നീ​ട് കാ​ര​പ്പ​റ​മ്പി​ലെ ഫ്ലാ​റ്റി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.​ സി​നി​മാ പ്ര​വ​ർ​ത്ത​ക​രെ​ന്നു പ​റ​ഞ്ഞാ​ണ് ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടുപേ​ർ യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട​ത്.

അ​വി​ടെ​വ​ച്ച് ല​ഹ​രി ക​ല​ർ​ത്തി​യ ജ്യൂ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ന​ൽ​കി. തു​ട​ർ​ന്ന് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. അ​തു​വ​രെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ന​ടി​യെ പി​ന്നീ​ട് കാ​ണാ​താ​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Related posts

Leave a Comment