വലിമൈയിൽ അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു. അജിത്ത് സാർ എന്ന മനുഷ്യന്റെ വലിയൊരു ആരാധികയാണ് ഞാൻ.
പ്രശസ്തിയുടെ എത്ര കൊടുമുടിയിൽനിന്നാലും ഒരു മനുഷ്യൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അജിത്ത് സാർ. ചെയ്യുമ്പോൾ തെറ്റിയാലും അദ്ദേഹം നമ്മളെ സമാധാനിപ്പിച്ച് കൂളാക്കാനേ നോക്കുകയുള്ളു.
സ്ത്രീകളോട് വളരെ അധികം ബഹുമാനം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ആദ്യ ദിവസം അദ്ദേഹം വരുമ്പോൾ എന്ത് സംസാരിക്കും എന്ന് പോലും അറിയില്ലായിരുന്നു.
എന്നാൽ അദ്ദേഹം സെറ്റിലെത്തിയ ഉടൻ എല്ലാവരുടേയും അടുത്ത് വന്ന് സംസാരിച്ച് പരിചയപ്പെട്ടു. ഷൂട്ടിംഗ് തീർന്ന് പോകാറായപ്പോൾ എന്റെ പപ്പ വന്നിരുന്നു.
പപ്പയെ അജിത്ത് സാറിന് ഒന്ന് പരിചയപ്പെടുത്തണമെന്ന് ഞാൻ കരുതിയിരുന്നു. ഒരു രണ്ട് മിനിറ്റ് സംസാരമാണ് ഞാൻ പ്രതീക്ഷിച്ചത്.
എന്നാൽ അദ്ദേഹം പപ്പയെകൂട്ടി കാരവാനിൽ പോയി. ഞങ്ങൾ അവിടെ ഇരുന്ന് കുറേ കാര്യങ്ങൾ സംസാരിക്കുകയും കോഫി കുടിക്കുകയും എല്ലാം ചെയ്തു.-പേളി മാണി