കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 24 പൈസയുടെയും ഡീസലിന് 16 പൈസയുടെയും വര്‍ധനയാണ് ഇന്നുണ്ടായിട്ടുള്ളത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ പിന്നിട്ടപ്പോള്‍ കൊച്ചിയില്‍ ഡീസല്‍ വില 86 രൂപയും മറികടന്നു.
തിരുവനന്തപുരത്ത് പെട്രോള്‍ വില 93.05 രൂപയും ഡീസല്‍ വില 87.54 രൂപയുമാണ്.
കൊച്ചിയിലാകട്ടെ പെട്രോള്‍ വില 91.52 രൂപയായപ്പോള്‍ ഡീസല്‍ വില 86.10 രൂപയുമായി. കഴിഞ്ഞ 23ന് പെട്രോളിനു 35 പൈസയും ഡീസലിനു 37 പൈസയും വര്‍ധിച്ചശേഷം കഴിഞ്ഞ മൂന്നു ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഈ മാസം ഇതുവരെ 16 ദിവസമാണ് ഇന്ധനവില വര്‍ധിച്ചത്. 11 ദിവസം മാറ്റമില്ലാതെയും തുടര്‍ന്നു. 16 ദിവസംകൊണ്ട് പെട്രോള്‍ വിലയില്‍ 4.86 രൂപ കൂടിയപ്പോള്‍ ഡീസൽ വിലയിൽ 5.24 രൂപ വർധിച്ചു.