കൊച്ചി: തുടര്‍ച്ചയായ 11-ാം ദിവസവും സംസ്ഥാനത്തു ഇന്ധനവിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.52 രൂപയിലും ഡീസല്‍ 86.10 രൂപയിലും തുടരുമ്പോള്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില 93.05 രൂപയും ഡീസല്‍ വില 87.54 രൂപയുമാണ്.
കഴിഞ്ഞ 27ന് പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയും വര്‍ധിച്ചതിനു പിന്നാലെയാണു ഇന്ധനവില തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നത്. ഈ വര്‍ഷം ആദ്യമായാണു ഇത്രയധികം ദിവസം തുടര്‍ച്ചയായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കരുതെന്ന് എണ്ണ കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയതായാണു സൂചന.