ഗാ​ർ​ഹി​ക​പീ​ഡ​നം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വി​നെ​തി​രേ കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​യ ഭാ​ര്യ രം​ഗ​ത്ത്

ചേ​ർ​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ലെ ബി​ജെ​പി​യി​ല്‍ ത​ര്‍​ക്കം. ബി​ജെ​പി നേ​താ​വു​കൂ​ടി​യാ​യ ഭ​ര്‍​ത്താ​വി​ന്‍റെ ഗാർഹിക പീഡനത്തിലാണ് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്ത​ത്. നേ​താ​വി​ന്‍റെ ഭാ​ര്യ​യും ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റും ബി​ജെ​പി വ​നി​താ നേ​താ​വു​മാ​യ രാ​ജ​ശ്രീ ജ്യോ​തി​ഷാ​ണണ് പ​രാ​തി​യു​മാ​യി പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ച​ത്.

ന​ഗ​ര​സ​ഭ 13-ാം വാ​ർ​ഡ്‌ കൗ​ൺ​സി​ല​റും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​യു​മാ​യ രാ​ജ​ശ്രീ ജ്യോ​തി​ഷാ​ണ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റിനു ക​ത്ത്‌ ന​ൽ​കി​യ​ത്‌. ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​റും ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ്‌ പ്ര​സി​ഡ​ന്‍റുമാ​യ ഡി. ​ജ്യോ​തി​ഷി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഉ​പ​ദ്ര​വം സ​ഹി​ക്കാ​നാ​കാ​തെ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡന്‍റിനെ​യും ആ​ർ​എ​സ്‌​എ​സ്‌ നേ​തൃ​ത്വ​ത്തെ​യും അ​റി​യി​ക്കു​ക മാ​ത്ര​മ​ല്ല, പ​രാ​തി​പ്പെ​ട്ടി​ട്ടും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ വ​നി​താ ക​മ്മീ​ഷ​നിൽ‌ പ​രാ​തി ന​ൽ​കു​ക​യും ജി​ല്ലാ വ​നി​താ ശി​ശു​ക്ഷേ​മ ഓ​ഫീ​സ​ർ​ക്ക്‌ പ​രാ​തി കൈ​മാ​റു​ക​യും ചെ​യ്‌​തു.

വ​നി​താ ശി​ശു​ക്ഷേ​മ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ ചേ​ർ​ത്ത​ല മ​ജി​സ്‌​ട്രേ​ട്ട്‌ കോ​ട​തി​യെ​ടു​ത്ത കേ​സ്‌ നി​ല​നി​ൽ​ക്കെ ക​ഴി​ഞ്ഞ 20ന് ​രാ​ത്രി ത​ന്നെ​യും മ​ക​ളെ​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച്‌ വീ​ട്ടി​ൽ​നി​ന്ന്‌ ഇ​റ​ക്കി​വി​ട്ടെ​ന്ന്‌ രാ​ജ​ശ്രീ ക​ത്തി​ൽ പ​റ​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്‌ ചേ​ർ​ത്ത​ല പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി.

ശാ​രീ​രി​ക ഉ​പ​ദ്ര​വ​വും മാ​ന​സി​ക​പീ​ഡ​ന​വും പ​തി​വാ​ക്കി​യ ഭ​ർ​ത്താ​വി​നെ ബി​ജെ​പി സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി​വ​യ്‌​ക്കു​മെ​ന്ന്‌ പ​രാ​തി​യി​ല്‍ മു​ന്ന​റി​യി​പ്പ്‌ ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment