നു​ണ പ്ര​ച​രി​പ്പി​ച്ചാ​ൽ..! അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ ഭ​യ​ങ്ക​ര ‘ബോം​ബ്’ വ​രു​മെ​ന്ന് പ്ര​ചാ​ര​ണം; ഏ​തും നേ​രി​ടാ​ൻ നാ​ട് ത​യാ​ർ: മു​ഖ്യ​മ​ന്ത്രി

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ൽ അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ വ​ലി​യ ബോം​ബ് വ​രു​മെ​ന്ന് പ്ര​ചാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. നാ​ട് ഏ​ത് ബോം​ബി​നേ​യും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ നു​ണ പ്ര​ച​രി​പ്പി​ച്ചാ​ൽ മ​റു​പ​ടി പ​റ​യാ​നാ​കി​ല്ലെ​ന്നാ​ണ് ചി​ല​ർ ക​രു​തു​ന്ന​ത്.

ഒ​രു പാ​ട് നു​ണ​ക​ളാ​ണ് പ്ര​ച​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ങ്ങ​നെ​യാ​ണ് നു​ണ പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന​തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ ബോം​ബ് വ​രു​മെ​ന്നാ​ണ് ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

അ​തി​ന്‍റെ പൊ​രു​ൾ എ​ന്താ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഒ​രു നു​ണ​യും യാ​ഥാ​ർ​ത്ഥ്യ​ത്തി​ന് മു​ന്നി​ൽ നി​ല​നി​ൽ​ക്കി​ല്ല.

നു​ണ​യു​ടെ ആ​യു​സ് യ​ഥാ​ർ​ത്ഥ വ​സ്തു​ത വ​രു​ന്ന​ത് വ​രെ​യാ​ണെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment