മുളന്തുരുത്തി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈൽ ഫോണും കവർന്ന യൂത്ത് കോൺഗ്രസ് നേതാവിനെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.
മുളന്തുരുത്തി പെരുമ്പള്ളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് രജ്ഞിത് രാജനെ(37)യാണ് മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടർ എസ്.എൻ. സുമിതയും സംഘവും അറസ്റ്റ് ചെയ്തത്.
യൂത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്റാണ് ഇയാൾ. താൽകാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയെ ജോലി സ്ഥിരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുത്തുകൂടി,
മാനഹാനിപ്പെടുത്തി ബലമായി ഫോട്ടോകൾ എടുത്ത് അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ നാല് വർഷത്തോളമായി പണം വാങ്ങുകയായിരുന്നു എന്നാണ് വീട്ടമ്മ മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് രഞ്ജിത് രാജനെ അറസ്റ്റ് ചെയ്തത്.