കണ്ണൂര്‍: രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായി തുടരുമെന്ന് കരുതിയ കെ.കെ. ശൈലജയെ ഒഴിവാക്കിയതിനെതിരേ പ്രതിഷേധവുമായി പി.ജെ. ആര്‍മി.
ചെങ്കൊടിയുടെ പശ്ചാത്തലത്തില്‍ കെ.കെ. ശൈലജയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റിട്ടിരിക്കുന്നത്.
ഫോട്ടോയില്‍ ടീച്ചര്‍ക്ക് ഒരു അവസരം കൂടി കൊടുത്തുകൂടെ ? എന്ന വാചകത്തോടൊപ്പം ഹാഷ് ടാഗ് ഇട്ടു കൊണ്ട് പാര്‍ട്ടി വിമതരല്ല, പാര്‍ട്ടിക്ക് ഒപ്പം തന്നെ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് കുറ്റ്യാടിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയെ മാറ്റിയത് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.
‘കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണം. ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചുകേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം.
ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ധിക്കുമായിരുന്നു. ഒരു പക്ഷേ, തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു.
ഈ തീരുമാനം ഒരുപാട് അമ്മ മനസുകളില്‍ വേദനയുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്’. പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര് കമന്റുകളുമായി എത്തുന്നുണ്ട്.