ചെന്നൈ: ബക്രീദ് ദിനത്തിൽ വീട്ടിലിരുന്ന് സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നു പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി. തരീസ് എന്ന പെൺകുട്ടിയാണു മരിച്ചത്. താംബരത്താണ് സംഭവം.
തരീസ് മാംസാഹാരം കഴിക്കാത്തതിനാൽ വീട്ടിൽ സസ്യാഹാരം മാത്രമാണു പാകം ചെയ്യാറുണ്ടായിരുന്നത്. ബക്രീദ് ദിനത്തിൽ സുഹൃത്തുക്കൾ നൽകിയ ചിക്കൻ ബിരിയാണി സഹോദരൻ വീട്ടിലിരുന്ന് കഴിച്ചത് തരീസിന് ഇഷ്ടമായില്ല.
തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിന് പിന്നാലെ തരീസ് ആത്മഹത്യ ചെയ്തതെന്നാണു റിപ്പോർട്ട്.