തിരുവനന്തപുരം : ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 28 വർഷവും ആറു മാസവും കഠിനതടവിനും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം സ്വദേശിയായ സെൽജി (23)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒന്പതു മാസം കൂടി ശിക്ഷ അനുഭവിക്കണം. കുട്ടിയുടെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവിനെക്കുറിച്ച് അമ്മ ചോദിച്ചപ്പോഴാണ്പീഡനത്തിന്റെ വിവരം പറഞ്ഞത്.
പ്രോസിക്യൂഷന് വേണ്ടി സപെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.പിഴ തുക കുട്ടിക്കു നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.
പൂന്തുറ ഇൻസ്പെക്ടർ ബി.എസ്. സജി കുമാർ, സബ് ഇൻസ്പെക്ടർ സജിൻ ലൂയിസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.