എ​രു​മ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി ത​ര്‍​ക്കം ! ഒ​ടു​വി​ല്‍ പോ​ലീ​സ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത് ‘ല​വ് ടെ​സ്റ്റി’​ലൂ​ടെ

എ​രു​മ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം പോ​ലീ​സ് പ​രി​ഹ​രി​ച്ച​ത് ല​വ് ടെ​സ്റ്റി​ലൂ​ടെ.

ക​ട​ലൂ​ര്‍ ജി​ല്ല​യി​ലെ കാ​ട്ടു​മ​ണ്ണാ​ര്‍​കോ​വി​ലി​ലാ​ണ് എ​രു​മ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി പു​രു​ഷ​നും സ്ത്രീ​യും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്.

‘ല​വ് ടെ​സ്റ്റി​ല്‍’ വ​ള​ര്‍​ത്തു​മൃ​ഗം പു​രു​ഷ​നൊ​പ്പം പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ എ​രു​മ​യെ പോ​ലീ​സ് അ​യാ​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ… ചി​ദം​ബ​ര​ത്തി​ന​ടു​ത്തു​ള്ള ഒ​രു ഗ്രാ​മ​ത്തി​ലെ ക​ന്നു​കാ​ലി ക​ര്‍​ഷ​ക​യാ​യ ദീ​പ ആ​റ് മാ​സം മു​ന്‍​പ് ത​ന്റെ ഫാ​മി​ല്‍ നി​ന്ന് ആ​റു എ​രു​മ​ക​ളെ കാ​ണാ​താ​യ​താ​യി ഒ​രു പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

അ​ന്നു​മു​ത​ല്‍ ദീ​പ എ​രു​മ​യ്ക്കാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ 30 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​റ്റൊ​രു ഗ്രാ​മ​ത്തി​ല്‍ പ​ള​നി​വേ​ല്‍ എ​ന്ന​യാ​ളു​ടെ ഫാ​മി​ല്‍ ത​ന്റെ എ​രു​മ​ക​ളെ ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് ഫാ​മി​ലെ​ത്തി​യ ദീ​പ ത​ന്റെ അ​ഞ്ച് എ​രു​മ​ക​ളെ അ​വി​ടെ ക​ണ്ടെ​ത്തി. എ​ന്നാ​ല്‍ റോ​ഡി​ല്‍ ഒ​റ്റ​പ്പെ​ട്ട എ​രു​മ​ക​ളെ ത​ന്റെ ഫാ​മി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണ് ചെ​യ്ത​തെ​ന്ന് പ​ള​നി​വേ​ല്‍ അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ മ​ധ്യ​സ്ഥ ച​ര്‍​ച്ച​യ്ക്ക് പി​ന്നാ​ലെ അ​ഞ്ച് എ​രു​മ​ക​ളെ ദീ​പ​യ്ക്ക് തി​രി​ച്ചു​ന​ല്‍​കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ ഒ​രാ​ഴ്ച മു​ന്‍​പ് പ​ള​നി​വേ​ലി​ന്റെ നാ​ട്ടി​ലെ​ത്തി​യ ദീ​പ​യു​ടെ ബ​ന്ധു ആ​റാ​മ​ത്തെ എ​രു​മ​യും അ​വി​ടെ​യു​ണ്ടെ​ന്ന് അ​റി​യി​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ എ​രു​മ​യെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ദീ​പ അ​വി​ടെ​യെ​ത്തി. അ​വി​ടെ​വ​ച്ച് എ​രു​മ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി ദീ​പ​യും പ​ള​നി​വേ​ലും ത​മ്മി​ല്‍ ത​ര്‍​ക്ക​മാ​യി.

ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​രു​വ​രും ത​ങ്ങ​ളെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

ഇ​രു​വ​രെ​യും എ​രു​മ​യെ​യും പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ഗ്രാ​മ​ത്തി​ല്‍ നി​ന്ന് എ​രു​മ ദീ​പ​യെ പി​ന്തു​ട​ര്‍​ന്ന​തി​നാ​ല്‍ താ​ന്‍ ആ​ണ് യ​ഥാ​ര്‍​ഥ ഉ​ട​മ​യെ​ന്ന് സ്ത്രീ ​പോ​ലീ​സീ​നോ​ട് പ​റ​ഞ്ഞു.

കൂ​ടാ​തെ ത​ന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന എ​രു​മ​യു​ടെ ഫോ​ട്ടോ​യും തെ​ളി​വാ​യി കാ​ണി​ച്ചു. എ​ന്നാ​ല്‍ ഈ ​എ​രു​മ പ​ള​നി​വേ​ലി​ന്റെ​താ​ണെ​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സി​നെ അ​റി​യി​ച്ചു.

ഒ​ടു​വി​ല്‍ എ​രു​മ​യു​ടെ ഉ​ട​മ​സ്ഥ​ത തെ​ളി​യി​ക്കാ​നാ​യാ​ണ് ‘ല​വ് ടെ​സ്റ്റ്’ ന​ട​ത്തി​യ​ത്. പ​ള​നി​വേ​ലും ദീ​പ​യും എ​രു​മ​യെ മാ​റി മാ​റി വി​ളി​ച്ച​പ്പോ​ള്‍ എ​രു​മ പ​ള​നി​വേ​ലി​ന്റെ അ​ടു​ത്തേ​ക്ക് പോ​യ​തോ​ടെ ഇ​യാ​ളാ​ണ് യ​ഥാ​ര്‍​ഥ ഉ​ട​മ​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment