കുളിപ്പിച്ച് വൃത്തിയാക്കി, പുതുവസ്ത്രവും ധരിപ്പിച്ച് പുതുജീവിതത്തിലേക്ക് കൈപിടിച്ചു..!  വ്രണ​ങ്ങ​ളു​മാ​യി വ​ഴി​യ​രി​കി​ൽ കി​ട​ന്ന വയോധികനു പോ​ലീ​സ് തു​ണ​യാ​യി


പാ​ല​ക്കാ​ട്: എ​സ്ബി​ഐ ജം​ഗ്ഷ​നി​ലെ വ​ഴി​യ​രി​കി​ൽ ചെ​രു​പ്പു​കു​ത്തി​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വൃ​ദ്ധ​ന് സ​ഹാ​യ​വു​മാ​യി നോ​ർ​ത്ത് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ സാ​യൂ​ജ് ന​ന്പൂ​തി​രി​യും പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ നാ​ഗ​രാ​ജ് ക​ൽ​പ്പാ​ത്തി​യും.

അ​വ​രെ സ​ഹാ​യി​ക്കാ​ൻ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സൈ​റ ബാ​നു, പ്ര​വീ​ണ, ഹോം​ഗാ​ർ​ഡാ​യ വി​ജ​യ​ൻ എ​ന്നി​വ​രും ചേ​ർ​ന്ന​പ്പോ​ൾ അ​വ​ശ​നാ​യ വൃ​ദ്ധ​ൻ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്നു.

ദേ​ഹ​മാ​സ​ക​ലം വ്രണ​മാ​യി കി​ട​ക്കു​ന്ന വൃ​ദ്ധ​നെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​പ്പോ​ൾ സാ​യൂ​ജ് ന​ന്പൂ​തി​രി നാ​ഗ​രാ​ജി​നെ കൂ​ടി വി​ളി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ ചേ​ർ​ന്ന് ഇ​ത്ത​ര​ത്തി​ൽ അ​ന​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.ഇ​വ​ർ വൃ​ദ്ധ​നെ കു​ളി​പ്പി​ച്ച് വൃ​ണ​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തു ക​ണ്ട​പ്പോ​ൾ പി​ങ്ക്പോ​ലീ​സും ഹോം ​ഗാ​ർ​ഡും കൂ​ടെ കൂ​ടു​ക​യാ​യി​രു​ന്നു.

കു​ളി​പ്പി​ച്ച് വ​സ്ത്രം മാ​റ്റി​യ​തും ല​ക്ഷ്മി ആ​ശു​പ​ത്രി​യി​ലെ ചി​ത്ര സി​സ്റ്റ​ർ വ​ന്നു മു​റി​വെ​ല്ലാം മ​രു​ന്നു വച്ചു കെ​ട്ടി.ഇ​നി ഇ​ദ്ദേ​ഹ​ത്തെ ശ്ര​ദ്ധി​ക്കാ​നം പ​രി​ച​രി​ക്കാ​നും ഞ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് സാ​യൂ​ജ് ന​ന്പൂ​തി​രി പ​റ​ഞ്ഞു.

Related posts

Leave a Comment