കോഴിക്കോട്: ആഭ്യന്തരവകുപ്പ് പോലീസുകാര്‍ക്കായി അനുവദിച്ച ക്വാർട്ടേഴ്സില്‍ ആള്‍മാറാട്ടം. സംശാസ്പദമായി ചില ആളുകള്‍ ക്വാർട്ടേഴ്സില്‍ വന്നുപോകുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടം നടന്നതായി വ്യക്തമായത്.
വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വേണ്ട ക്വട്ടേഴ്സില്‍ ഉണ്ടായിരുന്നത് പുറത്ത് നിന്നുള്ള ഒരു പുരുഷനായിരുന്നു. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ക്വാർട്ടേഴ്സിലാണ് ആള്‍മാറാട്ടം കണ്ടെത്തിയത്.മെഡിക്കല്‍കോളജ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വനിതാ പോലീസിന്റെ പേരിലുള്ളതായിരുന്നു ക്വാർട്ടേഴ്സ്.
രഹസ്യവിവരത്തത്തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ വനിതാ പോലീസുകാരി ക്വാർട്ടേഴ്സില്‍ താമസിക്കുന്നില്ലെന്ന് പോലീസിന് വ്യക്തമായി. സംശയാസ്പദമായ സാഹചര്യത്തില്‍ ചിലര്‍ വരുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴണ് ബന്ധുവാണ് ഇവിടെ താമസിക്കുന്നതെന്ന് ബോധ്യപ്പെട്ടത്.
പോലീസുദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ ക്കും വേണ്ടി മാത്രം താമസിക്കുന്നതിനുള്ള ക്വാർട്ടേഴ്സുകളില്‍ അനധികൃതമായി മറ്റുള്ളവരെ താമസിപ്പിക്കാന്‍ പാടില്ലെന്നാണ് ചട്ടം.
ഇത് പരസ്യമായി ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇടക്കിടെ ക്വാർട്ടേഴ്സുകളില്‍ പരിശോധന നടത്തേണ്ടതും കുറ്റക്കാര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് രഹസ്യാന്വേഷണ വിഭാഗം ജില്ലാപോലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ മിക്ക പോലീസ് ക്വാട്ടേഴ്സുകളിലും സമാനമായ രീതിയില്‍ ആള്‍മാറാട്ടം നടക്കുന്നുണ്ട്. നേരത്തെ തന്നെ ഏറെ വിവാദങ്ങളുയര്‍ന്ന റാംമോഹന് റോഡിലെ ചിന്താവളപ്പിലെ പോലീസ് ഫ്ളാറ്റുകളിലും ആള്‍മാറാട്ടം നടക്കുന്നുണ്ട്. ഉയര്‍ന്ന പോലീസുദ്യോഗസ്ഥരാണ് ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്തുന്നതെന്നതിനാല്‍ നടപടി സ്വീകരിക്കാറില്ല.
ലോവര്‍ സബോര്‍ഡിനേറ്റ് ക്വാട്ടേഴ്സായിട്ടും ഉയര്‍ന്ന റാങ്കിലുള്ള പല ഓഫീസര്‍മാര്‍ക്കും താമസത്തിനുള്ള അനുമതി നല്‍കികൊണ്ടായിരുന്നു ഈ ക്വാർട്ടേഴ്സ് സിറ്റി പോലീസ് കമ്മീഷണര്‍ അനുവദിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്വാർട്ടേഴ്സ് അനുവദിക്കുന്നതെന്നാണ് കമ്മീഷണറുടെ ഉത്തരവിലുള്ളത്.
എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം പരസ്യമായി ലംഘിച്ചിരിക്കുകയാണ്.ഫ്ളാറ്റിന് അപേക്ഷിക്കുന്നവര്‍ കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ ജോലി ചെയ്യുന്നവരാകണം, കോഴിക്കോട് സിറ്റിയില്‍ വീടുണ്ടാവരുത്, സിറ്റിയില്‍ ക്വാർട്ടേഴ്സ് ഉണ്ടാവരുത്, സുരക്ഷാ ഭീഷണിയിലുള്ള ക്വാർട്ടേഴ്സില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം, അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തിന്റെ അടിസ്ഥാനത്തിലാണ് പരഗണിക്കുക എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളാണ് പരാമര്‍ശിച്ചത്.
രണ്ട് കിടപ്പുമുറികള്‍ ഉള്ള 48 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. ഫ്ളാറ്റ് അനുവദിച്ച 48 പേരുടെ പട്ടികയും ഇപ്പോള്‍ പുറത്തുവന്നു. ഇതില്‍ നാലുപേര്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫാണ്. ലോവര്‍ സബോര്ഡിനേറ്റിനുള്ള ഫ്ളാറ്റായിട്ടും ഡിവൈഎസ്പി, ഇന്‍സ്പക്ടര്‍, സബ് ഇന്‍സ്പക്ടര്‍ റാങ്കിലുള്ള പോലീസുകാര്‍ക്ക് ഇവിടെ പ്രത്യേകം ഫ്ളാറ്റ് അനുവദിച്ചിട്ടുണ്ട്.
12 പേര്‍ക്കാണ് ഇപ്രകാരം മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫ്ളാറ്റ് നല്‍കിയത്. ഇതില്‍ കഴിഞ്ഞ മാസം അവസാനം അപേക്ഷിച്ച ഇന്‍സ്പക്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ചട്ടവിരുദ്ധമായാണെന്ന് പോലീസുകാര്‍ വ്യക്തമാക്കി.