തൊടുപുഴ: പോക്സോ കേസിൽ ക്ഷേത്രത്തിലെ സഹപൂജാരിയെ പോലീസ് അറസ്റ്റു ചെയ്തു. കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രത്തിലെ കിഴ്ശാന്തിക്കാരനായ കൊല്ലം രമ്യാഭവനം അമർനാഥാ(19) ണ് അറസ്റ്റിലായത്.
സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്കൂൾ അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.
ഇയാളെ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.