നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് സാം ബോംബൈ പീഡിപ്പിക്കുന്നെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കാണിച്ചാണ് പൂനം പരാതി നൽകിയത്.
നിലവിൽ ഗോവയിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് പൂനം. ഇവിടെ വച്ചാണ് ഇവർ പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത ഗോവാ പോലീസ് സാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സാമിനെ നിർബന്ധിത മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയതായും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ പത്തിന് ഒരു സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് തന്റെയും സാമിന്റെയും വിവാഹവിവരം പൂനം പുറത്തുവിട്ടത്.
കുടുംബാംഗങ്ങൾ മാത്രമായുള്ള ഒരു സ്വകാര്യ ചടങ്ങായി ആയിരുന്നു വിവാഹം. ഇരുവരും ഏറെക്കാലമായി ഒരുമിച്ചായിരുന്നു താമസം. ഇതിനു ശേഷം ഇവർ ഹണിമൂണിനായി പുറപ്പെടുന്ന ചിത്രങ്ങളും വൈറലായിരുന്നു.
ഹണിമൂൺ ആഘോഷങ്ങൾക്കിടെ ഭർത്താവുമൊത്തുള്ള ചിത്രങ്ങളും പൂനം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമിന്റെ അറസ്റ്റ് വാർത്തയെത്തുന്നത്.