കൽപ്പറ്റ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല സനിലാണ് ജീവനൊടു ക്കിയത്. ഇന്നു രാവിലെയാണ് സനിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീട് നഷ്ടപ്പെട്ടവർക്കുള്ള നാല് ലക്ഷം രൂപ സനിലിന് ലഭിച്ചിരുന്നില്ല. ഭൂമിക്ക് രേഖയില്ലാത്തതിനാൽ ലൈഫ് ഭവന പദ്ധതിയിലും സനിൽ ഉൾപ്പെട്ടിരുന്നില്ല. ഇതേത്തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
പ്രളയത്തിൽ നഷ്ടം സംഭവിച്ചവർക്ക് അടിയന്തര സഹായമായി നൽകിയ പതിനായിരം രൂപ മാത്രമാണ് ഇവർക്ക് ലഭിച്ചത്. ഭാര്യയും മകളുമടങ്ങുന്ന കുടുംബം പ്രളയത്തിൽ വീട് നഷ്ടപ്പെട്ടതിനെത്തുടർന്ന് ഷെഡ്ഡിലാണ് താമസിച്ചുവന്നിരുന്നത്.
പ്രളയ സഹായം വൈകിയതിനെത്തുടർന്ന് സനിൽ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.