പൂനെ: ഐടി ജീവനക്കാരിയായ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിൽ. ഹിഞ്ചവാഡിയിലെ പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ വന്ദന ദ്വിവേദി (26) കൊല്ലപ്പെട്ട കേസിൽ ലഖ്നൗ സ്വദേശിയായ ഋഷഭ് നിഗം ആണ് മുംബൈ പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച പൂനെ ഹിഞ്ചവാഡി മേഖലയിലെ ടൗണ്‍ ഹൗസ് ഹോട്ടലിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി പത്തിനു വന്ദനയെ വെടിവച്ചു കൊന്ന ശേഷം ഋഷഭ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു.
പത്തു വര്‍ഷമായി ഋഷഭും വന്ദനയും പ്രണയത്തിലായിരുന്നുവെന്നും സമീപകാലത്ത് വന്ദനയുടെ സ്വഭാവത്തില്‍ ഋഷഭിനു സംശയം തോന്നിയതിനാല്‍ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു പ്രതി പൂനെയില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.