കു​വൈ​റ്റ്, ജി​ദ്ദ വി​മാ​ന​ങ്ങ​ളി​ല്‍ എ​ത്തി​യ​ത് 347 പ്ര​വാ​സി​ക​ള്‍; 19 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി

കോ​ഴി​ക്കോ​ട്: പ്ര​വാ​സി​ക​ളെ നാ​ട്ടി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നു​ള്ള ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച രാ​ത്രി​യും ഇ​ന്ന് പു​ല​ര്‍​ച്ചെ​യു​മാ​യി ക​രി​പ്പൂ​രി​ലെ​ത്തി​യ കു​വൈ​റ്റ്- കോ​ഴി​ക്കോ​ട്, ജി​ദ്ദ- കോ​ഴി​ക്കോ​ട് പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ല്‍ നാ​ട​ണ​ഞ്ഞ​ത് ആ​കെ 347 പ്ര​വാ​സി​ക​ള്‍.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം ഇ​വ​രി​ല്‍ 19 പേ​രെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ഴി​ക്കോ​ട്, മ​ഞ്ചേ​രി, തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലാ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രാ​യ 107 പേ​രാ​ണ് ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലു​മാ​യി എ​ത്തി​യ​ത്. കു​വൈ​ത്തി​ല്‍ നി​ന്ന് 84 ഉം ​ജി​ദ്ദ​യി​ല്‍ നി​ന്ന് 23 ഉം ​കോ​ഴി​കോ​ട് ജി​ല്ല​ക്കാ​രാ​ണ് എ​ത്തി​യ​ത്. ഇ​വ​രി​ല്‍ കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി​യ നാ​ലും ജി​ദ്ദ​യി​ല്‍ നി​ന്നെ​ത്തി​യ ഒ​രാ​ളും അ​ട​ക്കം അ​ഞ്ച് പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കു​വൈ​റ്റി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യാ എ​ക്‌​സ്പ്ര​സി​ന്‍റെ ഐ​എ​ക്‌​സ് 384 ന​മ്പ​ര്‍ വി​മാ​ന​ത്തി​ല്‍ 12 ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 111 പു​രു​ഷ​ന്മാ​രും 81 സ്ത്രീ​ക​ളു​മ​ട​ക്കം 192 പേ​രാ​ണ് തി​രി​ച്ചെ​ത്തി​ത്. ഇ​വ​രി​ല്‍ 13 പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കും 62 പേ​രെ വി​വി​ധ ജി​ല്ല​ക​ളി​ലെ സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലേ​ക്കും ര​ണ്ടു പേ​രെ പെ​യ്ഡ് ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്കും 115 പേ​രെ ഹോം ​ക്വാ​റ​ന്‍റൈ​നും അ​യ​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍​നി​ന്ന് നാ​ലു പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കും 29 പേ​രെ സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലേ​ക്കും ര​ണ്ടു പേ​രെ പെ​യ്ഡ് ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്കും 49 പേ​രെ ഹോം ​ക്വാ​റ​ന്‍റൈ​നും അ​യ​ച്ചു.

ജി​ദ്ദ​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ​യു​ടെ എ​ഐ 960 ന​മ്പ​ര്‍ വി​മാ​ന​ത്തി​ല്‍ 10 ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 154 മ​ല​യാ​ളി​ക​ളും ഒ​രു ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യു​മ​ട​ക്കം 155 പ്ര​വാ​സി​ക​ള്‍ എ​ത്തി. 68 പു​രു​ഷ​ന്മാ​രും 87 സ്ത്രീ​ക​ളും.

ഇ​വ​രി​ല്‍ 6 പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കും 33 പേ​രെ വി​വി​ധ ജി​ല്ല​ക​ളി​ലെ സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലേ​ക്കും 7 പേ​രെ പെ​യ്ഡ് ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്കും 109 പേ​രെ ഹോം ​ക്വാ​റ​ന്‍റൈ​നും അ​യ​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്ന് ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കും അ​ഞ്ചു​പേ​രെ സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലേ​ക്കും 17 പേ​രെ ഹോം ​ക്വാ​റ​ന്‍റൈ​നും അ​യ​ച്ചു.

കു​വൈ​റ്റ്- കോ​ഴി​ക്കോ​ട് വി​മാ​ന​ത്തി​ല്‍ ആ​കെ 35 ഗ​ര്‍​ഭി​ണി​ക​ളും 52 കു​ട്ടി​ക​ളും 9 മു​തി​ര്‍​ന്ന​വ​രു​മാ​ണ്. ജി​ദ്ദ- കോ​ഴി​ക്കോ​ട് വി​മാ​ന​ത്തി​ല്‍ ആ​കെ 45 ഗ​ര്‍​ഭി​ണി​ക​ളും 40 കു​ട്ടി​ക​ളും ആ​റ് മു​തി​ര്‍​ന്ന​വ​രു​മു​ണ്ട്.

Related posts

Leave a Comment