ഹരിപ്പാട് : സൗദിയിൽ ജോലി ചെയ്യുന്ന ഭർത്താവിന് കോവിഡ് ആണെന്ന് കരുതി അധ്യാപികയായ ഭാര്യ ജീവനൊടുക്കി. നങ്ങ്യാർകുളങ്ങര കളത്തിൽ വീട്ടിൽ ബിജുവിന്റെ ഭാര്യ പ്രേമ ഗോവിന്ദ് (40 ) ആണ് ജീവനൊടുക്കിയത്.
വീടിന്റെ അടുക്കളയുടെ പിന്നിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിലാണ് കണ്ടെ ത്തിയത്. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഇന്നു രാവിലെ ഭർതൃ മാതാവ് സൗദാമണിയമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം കണ്ടത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെ ഇവർ പോലീസിനെ വിവരമറിയിക്കുകയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കു മുന്പ് സൗദിയിൽ ഭർത്താവിനോടൊപ്പം ജോലിചെയ്തിരുന്ന സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രണ്ട ു ദിവസം മുന്പ് ഭർത്താവ് ഫോണിൽ വിളിച്ചപ്പോൾ പനിയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇവർ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മക്കൾ: ഗൗരി ശങ്കർ, വൈഷ്ണവ് കൃഷ്ണ.