കൊച്ചി: നടന് പൃഥ്വിരാജിന് ഷൂട്ടിംഗിനിടെ കാലിന് പരിക്കേറ്റു. മൂന്നാര്‍ മറയൂറില്‍ നടക്കുന്ന “വിലായത്ത് ബുദ്ധ’എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് വീണു പരിക്കേറ്റത്.
കെഎസ്ആര്‍ടിസി ബസില്‍ സംഘട്ടന സീനിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി പുറത്തേക്ക് ഇറങ്ങുമ്പോള്‍ തെന്നി വീഴുകയായിരുന്നു. കാലിനു ചെറിയ പരിക്ക് പറ്റിയെങ്കിലും ഗുരുതരമല്ലെന്നാണു സൂചന.
മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എക്സ്റേയും സ്കാനിംഗും പൂര്‍ത്തിയാക്കിയശേഷം ഇന്നലെ വൈകുന്നേരത്തോടെ കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം.
ജി.ആര്. ഇന്ദുഗോപന്റെ “വിലായത്ത് ബുദ്ധ’ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡബിള്‍ മോഹനന് എന്ന കഥാപാത്രമായാണു പൃഥ്വിരാജ് എത്തുന്നത്.