സംവിധായകന്റെ മുകളില്‍ വിശ്വാസം എന്ന് പറയുമ്പോള്‍ എനിക്ക് പേടിയാണ്. മൂന്നാമത്തെ സിനിമ മാത്രം ചെയ്യുന്ന തുടക്കക്കാരനാണ് ഞാന്‍. ഞാന്‍ സിനിമ സംവിധാനം പഠിച്ചിട്ടില്ലെന്ന് ആളുകള്‍ പറയും. എന്നാല്‍, ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. ഇവിടെയുള്ള സംവിധായകരുടെ കൂടെയൊക്കെ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ഫിലിം മേക്കിംഗ് പഠിക്കുകയാണ്.
അവരുടെ സെറ്റുകളിലെ ഓരോ ദിവസവും ഓരോ സീനും ഓരോ ഷോട്ടും എനിക്ക് ഒരു ട്യൂഷന് തന്നെയായിരുന്നു. സുപ്രിയയ്ക്കും മോള്‍ക്കും ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത് ഇഷ്ടമല്ല.
എന്റെ സിനിമാ സംവിധാനത്തിന്റെ പ്രോസസ് അങ്ങനെയായതുകൊണ്ട് ഒരുപാടു മാസങ്ങള്‍ കുടുംബത്തെ കാണാതെ മാറി നില്ക്കേണ്ടിവരും.
അഭിനയം ആണെങ്കില്‍ ഷൂട്ടിംഗ് ഇല്ലാത്ത ദിവസം വീട്ടില്‍ പോകാം. മോള് എന്നോട് ചോദിക്കും അടുത്തത് അഭിനയമാണോ സംവിധാനം ആണോ എന്ന്. സംവിധാനം ആണെങ്കില്‍ അയ്യോ! വീണ്ടും പോയി എന്നാവും പറയുക. -പൃഥ്വിരാജ്