കോട്ടയം: കോവിഡ് രണ്ടാം ലോക്ക് ഡൗണിൽ ബസുകൾ നിരത്തൊഴിഞ്ഞിട്ട് ഇന്ന് ഒരു മാസം. യാത്രക്കാരുടെ എണ്ണത്തിലെ കുറവിലും രണ്ടു ലോക്ക് ഡൗണിലുമായി ഒന്നര വർഷമായി തുടരുന്ന പ്രതിസന്ധിയിൽ വൻനഷ്ടമാണ് ഉടമകൾ നേരിടുന്നത്.
സർവീസ് മുടങ്ങിയിരിക്കെയും മാസം അര ലക്ഷം രൂപവരെ ബാങ്ക് സിസി അടവും മുപ്പതിനായിരം രൂപ ഇൻഷ്വറൻസും അടയ്ക്കേണ്ടതുണ്ട്. സർവീസ് നിലച്ചിട്ടും ബാങ്കുകളിൽനിന്ന് ലോണ്‍ അടയ്ക്കാനുള്ള നിർദേശവും ഫോണ്‍ മെസേജും വന്നുകൊണ്ടിരിക്കുന്നു.
ഏപ്രിൽ മുതൽ ജൂണ്‍ വരെയുള്ള മൂന്നുമാസത്തെ റോഡ് നികുതി ഉടമകൾ അടച്ചില്ല. പുതിയ സർക്കാർ ഇതിന് ഇളവു നൽകുന്നില്ലെങ്കിൽ കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്കാകും ബസുടമകൾ നീങ്ങുക.
നിലവിൽ ഡീസലിന് 90 രൂപയായിരിക്കെ ലോക്ക് ഡൗണ്‍ കഴിഞ്ഞ ശേഷവും തുടർ സർവീസ് സാധ്യത പരിമിതമാണ്.