ലോകമെമ്പാടും നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര.ഇന്ത്യയിലേക്ക് മകള്‍ മാലതി മേരി ചോപ്രയ്ക്കൊപ്പമുള്ള പ്രിയങ്കയുടെ ആദ്യ വരവ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
മുപ്പതാം വയസില്‍ തന്റെ അണ്ഡം ശീതികരിച്ചതുള്പ്പെടെ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് പ്രിയങ്ക.
അണ്റാപ്പ്ഡ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് പ്രിയങ്കയുടെ പ്രതികരണം. 39ാം വയസിലാണ് പ്രിയങ്ക അമ്മയായത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് പ്രിയങ്ക പറയുന്നു.
പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ…അന്ന് ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലായിരുന്നു. അണ്ഡം ശീതീകരിക്കുന്നതിന്റെ ഘട്ടങ്ങള്‍ ഏറെ കഠിനമായിരുന്നു.
ക്വാണ്ടികോ എന്ന സീരീസ് ചെയ്യുകയായിരുന്നു ഞാന്‍ ആ സമയം. ഒരു മാസത്തോളം ഇഞ്ചക്ഷന് എടുക്കേണ്ടി വന്നു.
ഇതിലൂടെ ഹോര്‍മോണില്‍ വ്യതിയാനങ്ങളുണ്ടായി. ഇത് ഏറെ ബുദ്ധിമുട്ടിച്ചു. ഇതെല്ലാം ജോലിയെ ബാധിക്കാതെ മുന്പോട്ട് പോവുക എന്നത് ഏറെ പ്രയാസമായിരുന്നു’, പ്രിയങ്ക പറയുന്നു.
അണ്ഡം ശീതീകരിക്കാനുള്ള തീരുമാനത്തിന് മുന്‍പ് ഡോക്ടറായ തന്റെ അമ്മയോടും സുഹൃത്തിനോടും സംസാരിച്ചിരുന്നു.
ഇതിലൂടെ ആശങ്കകള്‍ ഒഴിഞ്ഞു. സിംഗിളായ സ്ത്രീകള്‍ക്കും എപ്പോള്‍ കുട്ടികള്‍ വേണമെന്ന് ഉറപ്പിച്ചിട്ടില്ലാത്ത ദമ്പതികള്‍ക്കും മറ്റും അണ്ഡം ശീതികരിക്കുക എന്ന തീരുമാനത്തിലേക്ക് എത്താമെന്നും പ്രിയങ്ക പറയുന്നു.
സിറ്റാഡല്‍ എന്ന സിരീസ് ആണ് പ്രിയങ്കയുടേതായി ഏറ്റവും ഒടുവില്‍ ആരാധകരിലേക്ക് എത്തിയത്.
ഏപ്രില്‍ 28നാണ് സിരീസ് ആമസോണ്‍ പ്രൈമിലെത്തിയത്. പ്രിയങ്കക്കൊപ്പം റിച്ചാര്‍ഡ് മാഡനാണ് സീരിസിലെ പ്രധാന കഥാപാത്രമാവുന്നത്.