ഷിംല: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഷിംലയിലെ ജഖുവിലെ ഹനുമാന് ക്ഷേത്രത്തിലെത്തി. ഇന്നു രാവിലെയാണ് പ്രിയങ്ക ഇവിടെ എത്തിയത്.
രാജ്യത്തിന്റെയും കര്‍ണാടകയുടെയും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ഥിക്കാനാണ് പ്രിയങ്ക എത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.
നേരത്തെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹനുമാന് ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഹുബ്ബള്ളിയിലെ ഹനുമാന് ക്ഷേത്രത്തിലാണ് ബൊമ്മെ ദര്‍ശനം നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നടത്തിയതോടെ ഹനുമാന് പ്രതിഷ്ഠയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രചാരണം സംസ്ഥാനത്ത് ശക്തമായിരുന്നു.
ഹനുമാന് ചാലിസ ചൊല്ലി കോണ്‍ഗ്രസിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ പ്രചാരണം നടത്തിയിരുന്നു.എഐ
സിസി ഓഫീസിന് മുന്നിൽ ആഘോഷവും യാഗവും
ന്യൂഡൽഹി: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഡൽഹിയിലെ എഐസിസി ഓഫീസിന് മുന്നിൽ ആഘോഷവും യാഗവും.
ലീഡ് നിലയിൽ കോൺഗ്രസിനു മുൻതൂക്കമുണ്ടെന്ന വാർത്ത പുറത്തുവന്നയുടൻ പ്രവർത്തകർ എഐസിസി ഓഫീസിന് മുന്നിൽ പാട്ടും നൃത്തവും തുടങ്ങിയിരുന്നു.കരോൾബാഗ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാഗം നടക്കുന്നത്.
തെരഞ്ഞെടുപ്പ് വിജയത്തിനും ഗാന്ധി കുടുംബത്തിന്റെയും കർണാടക നേതാക്കളുടെയും ക്ഷേമത്തിനും വേണ്ടിയാണ് എഐസിസിനു പുറത്ത് യാഗം നടത്തുന്നത്.