രാജസ്ഥാനിലെ ദൗസ ജില്ലയിൽ നാലുവയസ്സുകാരിയെ പോലീസ് ബലാത്സംഗം ചെയ്ത സംഭവത്തിൽ പോലീസ് സ്റ്റേഷന് പുറത്ത് വൻ പ്രതിഷേധം.
കൂട്ടത്തോടെ പോലീസ് സ്റ്റേഷന് പുറത്ത് എത്തിയ ഗ്രാമീണർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് സബ് ഇൻസ്പെക്ടറെ മർദിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സബ് ഇൻസ്പെക്ടർ ഭൂപേന്ദ്ര സിംഗ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ മുറിയിൽ കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും അന്വേഷണം നടത്തിവരികയാണെന്നും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ബജ്രംഗ് സിംഗ് പറഞ്ഞു.
വാർത്ത പരന്നതോടെ ഗ്രാമവാസികൾ റാഹുവാസ് പൊലീസ് സ്റ്റേഷന് ചുറ്റും തടിച്ചുകൂടി പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. പോലീസിന് കൈമാറുന്നതിന് മുമ്പ് ഭൂപേന്ദ്ര സിങ്ങിനെയും അവർ മർദിച്ചു.