പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ഒന്നാംനിര ടീമിലേക്കു സൂപ്പർ താരം കൈലിയൻ എംബാപ്പെ തിരിച്ചെത്തി. 2023-24 സീസണിനു ശേഷം ടീമിൽ തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച എംബാപ്പെയെ ഫ്രഞ്ച് ലീഗ് വണ്ണിലെ ആദ്യ മത്സരത്തിൽ പിഎസ്ജി ടീമിൽ ഉൾപ്പെടുത്തിയില്ല.
ലോറിയന്റിനെതിരായ സീസണിലെ ഉദ്ഘാടന മത്സരത്തിൽ പിഎസ്ജി ഗോൾരഹിത സമനില വഴങ്ങി. ഇതിനു പിന്നാലെയാണ് എംബാപ്പെയെ ഫസ്റ്റ് സ്ക്വാഡിലേക്കു തിരിച്ചെടുത്തത്.
ഇതോടെ 2025വരെ പിഎസ്ജിയുമായി എംബാപ്പെ കരാർ ദീർഘിപ്പിക്കാൻ സാധ്യത തെളിഞ്ഞു. അങ്ങനെയെങ്കിൽ എംബാപ്പെയെ സ്വന്തമാക്കാമെന്ന സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ ആഗ്രഹം സഫലമാകില്ല.