വ്യ​ക്തി​ക​ളു​ടെ അ​ഭി​മാ​ന​മാ​ണ് രാ​ഷ്ട്ര​ത്തി​ന്‍റെ അ​ഭി​മാ​നം; പി.​ടി.​ഉ​ഷ​യു​ടെ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യമെന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്


തി​രു​വ​ന​ന്ത​പു​രം: ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തി​നെ​തി​രാ​യ പി.​ടി.​ഉ​ഷ​യു​ടെ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. അ​തൊ​രി​ക്ക​ലും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണ്. കാ​ര​ണം വ്യ​ക്തി​ക​ള്‍ ചേ​രു​ന്ന​താ​ണ് രാ​ഷ്ട്രം.

വ്യ​ക്തി​ക​ളു​ടെ അ​ഭി​മാ​ന​മാ​ണ് രാ​ഷ്ട്ര​ത്തി​ന്‍റെ അ​ഭി​മാ​നം. അ​പ്പോ​ള്‍ ആ ​രീ​തി​യി​ല്‍ അ​വ​രു​ടെ സ​മ​ര​ത്തെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​വ​രു​ന്ന​യി​ക്കു​ന്ന വി​ഷ​യ​ത്തോ​ട് ശ​രി​യാ​യി പ്ര​തി​ക​രി​ക്കു​ന്നി​ല്ല എ​ന്നു​ള്ള​താ​ണ് വാ​സ്ത​വ​ത്തി​ല്‍ രാ​ജ്യ​ത്തി​ന് അ​പ​മാ​ന​ക​ര​മാ​യി​ട്ടു​ള്ള​ത്.

ആ ​അ​പ​മാ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഗു​സ്തി താ​ര​ങ്ങ​ള്‍​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ക എ​ന്നു​ള്ള​താ​ണ്. അ​ങ്ങ​നെ​യാ​ണ് നാം ​രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം സം​ര​ക്ഷി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​രം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും കാ​യി​ക മേ​ഖ​ലയ്​ക്ക് അ​തു ഗു​ണ​ക​ര​മ​ല്ലെ​ന്നു​മു​ള്ള പി.​ടി. ഉ​ഷ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി പ​ല പ്ര​മു​ഖ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ബി​ജെ​പി എം​പി​യും ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ബ്രി​ജ്ഭൂ​ഷ​ൻ സി​ങ്ങി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​നാ​രോ​പ​ണ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗു​സ്തി താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

Related posts

Leave a Comment