കർഷക നൊമ്പരത്തിന് കൈത്താങ്ങായ് പിയു തോമസ്; ന്യാ​യ​മാ​യ വി​ല​യ്‌​ക്കോ, സൗ​ജ​ന്യ​മാ​യോ കാർഷിക ഉൽപന്നങ്ങൾ ഏറ്റെടുക്കാമെന്ന് നവജീവൻ ട്രസ്റ്റ്


കോ​ട്ട​യം: ലോ​ക്ഡൗ​ണി​ല്‍ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​വാ​ന്‍ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന കാ​ര്‍​ഷി​ക, ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍, ന്യാ​യ​മാ​യ വി​ല​യ്‌​ക്കോ, സൗ​ജ​ന്യ​മാ​യോ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യാ​റാ​ണെ​ന്ന് ന​വ​ജീ​വ​ന്‍ ട്ര​സ്റ്റി പി.​യു. തോ​മ​സ്.

കാ​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ കൊ​ണ്ടു​പോ​യി വി​ല്പ​ന ന​ട​ത്തി​യ ക​ര്‍​ഷ​ക​ര്‍​ക്ക് അ​തി​നു ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ പാ​ല്‍ ഒ​ഴു​ക്കി​ക്ക​ള​യു​ന്ന സാ​ഹ​ച​ര്യ​വു​മാ​ണു​ള്ള​ത്. ക​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ന്യാ​യ​മാ​യ വി​ല​യ്‌​ക്കോ, സൗ​ജ​ന്യ​മാ​യോ ന​വ​ജീ​വ​നി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ദി​വ​സേ​ന 5,000 പേ​ര്‍​ക്ക് കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗി​ക​ള്‍​ക്കും, കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും സൗ​ജ​ന്യ​ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തു​ന്ന​തോ​ടൊ​പ്പം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും, മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന 1,000 കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും സൗ​ജ​ന്യ ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ ന​ല്‍​കി വ​രു​ന്നു​ണ്ട്.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​ഭാ​ത സാ​യാ​ഹ്ന ഭ​ക്ഷ​ണ വി​ത​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. ഈ ​ഭ​ക്ഷ​ണ​ങ്ങ​ള്‍ ത​യാ​റാ​ക്ക​പ്പെ​ടു​ന്ന​തി​നു പ​ച്ച​ക്ക​റി, പാ​ല്‍ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​രി​ല്‍​നി​ന്നും നേ​രി​ട്ടു കാ​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യാ​റാ​ണ്. 94473 66701.

Related posts

Leave a Comment