കൊച്ചി: നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലാണെന്ന് പള്‍സര്‍ സുനിയടെ അമ്മ ശോഭനയുടെ വെളിപ്പെടുത്തല്‍.
ഒരു ദൃശ്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അതില്‍ സിദ്ദിഖ് എന്നയാളും മറ്റു പലരും പങ്കെടുത്തിരുന്നെന്നും ഇത് നടന് സിദ്ദിഖാണോയെന്ന് തനിക്ക് അറിയില്ലെന്നും ശോഭന പറഞ്ഞു.
ജയിലില്‍ സുനി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. മകനെ പിടിച്ചുകൊണ്ടുപോയ അതേ രീതിയില്‍ തനിക്ക് തിരിച്ചുകിട്ടണമെന്നും അവര്‍ പറഞ്ഞു.
സുനി കൈമാറിയെന്നു പറയുന്ന കത്ത് ജില്ലാ കോടതിയില്‍ വച്ചാണ് തന്നത്. ആരെയും കത്ത് കാണിക്കരുതെന്നും അങ്ങനെ വന്നാല്‍ തന്റെ ജീവന് അപകടത്തിലാകുമെന്നും സുനി പറഞ്ഞതായി ശോഭന പറയുന്നു. കത്തില്‍ ദിലീപിനെക്കുറിച്ചാണ് പറയുന്നത്.
അതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ പെട്ടുപോയിയെന്നാണ് സുനി പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. ഈ കൃത്യം ചെയ്തതിന് പണം കിട്ടിയോയെന്നു മകനോടു ചോദിച്ചിട്ടില്ലെന്നു ശോഭന പറയുന്നു.