ന്യൂഡൽഹി: പഞ്ചാബിൽ എഎപി കിസാൻ വിഭാഗം നേതാവ് തർലോചൻ സിംഗിനെ വെടിവച്ചു കൊന്നു. ഇന്നലെ വൈകുന്നേരം ഖന്നയിലായിരുന്നു സംഭവം.
ഇക്കോലാഹ ഗ്രാമത്തിൽനിന്നുള്ള 56കാരനായ തർലോചൻ തന്റെ കൃഷിയിടത്തിൽനിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റു റോഡരികിൽകിടന്ന തർലോചനെ മകനും നാട്ടുകാരും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്ന് സിംഗിന്റെ മകൻ ആരോപിച്ചു.