കോടികളുടെ അ​ക്കൗ​ണ്ട് ത​ട്ടി​പ്പ്; ഇ​ത്ര​യും കാ​ലം ‘ഉ​റ​ങ്ങി’ കോ​ര്‍​പ​റേ​ഷ​ന്‍; എ​ല്ലാം ബാ​ങ്കി​ന്‍റെ ത​ല​യി​ല്‍ കെ​ട്ടി​വ​ച്ച് ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ക​ഴി​യി​ല്ല; പോരായ്മ ചൂണ്ടിക്കാട്ടി നി​യ​മ​വി​ദ​ഗ്ദ​ര്‍ 


കോ​ഴി​ക്കോ​ട്: കോ​ര്‍​പ​റേ​ഷ​ന്‍ അ​ക്കൗ​ണ്ടി​ലെ പ​ണം ബാ​ങ്ക് മാ​നേ​ജ​ര്‍ വെട്ടിച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക്കൂ​ട്ടി​ലാ​യി കോ​ര്‍​പ​റേ​ഷ​നും. എ​ല്ലാം ബാ​ങ്കി​ന്‍റെ ത​ല​യി​ല്‍ കെ​ട്ടി​വ​ച്ച് ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് നി​യ​മ​വി​ദ​ഗ്ദ​ര്‍ ഉ​ള്‍​പ്പെ​ടെ പ​റ​യു​ന്ന​ത്.​

മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ക്കൗ​ണ്ടു​ക​ൾ തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശം അ​വ​ഗ​ണി​ച്ച​താ​ണ് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് കോ​ടി​ക​ള്‍ ത​ട്ടാ​ന്‍ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് മാ​നേ​ജ​ര്‍ എം.​പി.​ റെ​ജി​ലി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.​ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ​ക്ക് പ​ക​രം ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും ലം​ഘി​ക്ക​പ്പെ​ട്ടു.

ത​ട്ടി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ത്യേ​ന അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്‍റെ തീ​രു​മാ​നം.പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ഉ​ൾ​പ്പെ​ടെ വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ന് ഉ​ള്ള​ത് 50 ഓ​ളം അ​ക്കൗ​ണ്ടു​ക​ളാ​ണ്.

ഇ​തി​ൽ ഏ​ഴ് അ​ക്കൗ​ണ്ടു​ക​ളി​ൽനി​ന്നാ​ണ് പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് മാ​നേ​ജ​ർ റെ​ജി​ല്‍ പ​ണം ത​ട്ടി​യ​ത്. കോ​ർ​പ​റേ​ഷ​ന്‍റെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽനി​ന്ന് റെ​ജി​ല്‍ തന്‍റെ പി​താ​വായ ര​വീ​ന്ദ്ര​ന്‍റെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ ത​ന്നെ​യു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് പണം മാ​റ്റാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്നാ​ണ് പു​റ​ത്തുവ​രു​ന്ന വി​വ​രം.

പി​താ​വി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍നി​ന്ന് റെ​ജി​ല്‍ ആ​ക്സി​സ് ബാ​ങ്കി​ലെ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം മാ​റ്റി​ക്കൊ​ണ്ടി​രു​ന്നു. എ​ന്നാ​ല്‍, കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ഇ​തൊ​ന്നും അ​റി​ഞ്ഞ​തേ​യി​ല്ല.

ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടും പ​രി​ഗ​ണി​ച്ചി​ല്ല
ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ മാ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ർ​ദേ​ശം. ഈ ​നി​ർ​ദ്ദേ​ശം പാ​ലി​ച്ചി​രു​ന്നെ​ങ്കി​ൽ ത​ട്ടി​പ്പ് തു​ട​ക്ക​ത്തി​ലേ ക​ണ്ടെ​ത്താ​മാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലെ അ​ക്കൗ​ണ്ട് വി​ഭാ​ഗ​ത്തി​ന്‍റെ പോ​രാ​യ്മ​ക​ളെക്കു​റി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്, ആ​ഴ്ച​യി​ൽ ബാ​ങ്ക് സ്റ്റേ​റ്റ്മെ​ൻ​റ് എ​ടു​ത്ത് അ​ട​വു​ക​ളെ​ല്ലാം വ​ന്നു എ​ന്ന് ഉ​റ​പ്പി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും അ​ത്ത​ര​മൊ​രു പ്ര​വ​ർ​ത്തി ന​ട​ന്ന​താ​യി കാ​ണു​ന്നി​ല്ല എ​ന്നാ​ണ്.

ല​ഭി​ക്കു​ന്ന ചെ​ക്കു​ക​ൾ പാ​സാ​യോ എ​ന്ന് ബാ​ങ്കു​ക​ളി​ൽ വി​ളി​ച്ചു ചോ​ദി​ക്കു​ന്ന രീ​തി​യാ​ണ് ഉ​ള്ള​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ നി​ത്യവ​ര​വ് അ​ക്കൗ​ണ്ടി​ൽ പ​ണം ക്രെ​ഡി​റ്റ് ആ​യി എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന രീ​തി​യി​ല്ല എ​ന്നും ഓ​ഡി​റ്റ് കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ ഈ ​പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ൻ ഇ​നി​മു​ത​ൽ അ​ക്കൗ​ണ്ട് എ​ല്ലാ ദി​വ​സ​വും പ​രി​ശോ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​ന്ന​ലെ മേ​യ​ർ ന​ട​ത്തി​യ പ്ര​തി​ക​ര​ണം.

കൃ​ത്രി​മ സ്റ്റേ​റ്റ്മെ​ന്‍റു​ക​ൾ ച​മ​ച്ചു; ന​ഷ്ട​പ്പെ​ട്ട​ത് ഇ​ട​പാ​ട് ന​ട​ക്കാ​ത്ത അ​ക്കൗ​ണ്ടി​ലെ പ​ണം
കോ​ര്‍​പ​റേ​ഷ​ന്‍റെ അ​ക്കൗ​ണ്ടു​ക​ളി​ല്‍ വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മേ​യ​ര്‍ ബീ​ന ഫി​ലി​പ്പ്. തി​രി​മ​റി മാ​നേ​ജ​റി​ല്‍ മാ​ത്രം ഒ​തു​ങ്ങി​ല്ല. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ 15.24 കോ​ടി രൂ​പ ബാ​ങ്ക് ത​ട്ടി​ച്ചു. ബാ​ങ്കി​ല്‍ കൃ​ത്രി​മ സ്റ്റേ​റ്റ്മെ​ന്‍റു​ക​ള്‍ ച​മ​ച്ചു.

ഏ​റെ​നാ​ളാ​യി പ​ണ​മി​ട​പാ​ട് ന​ട​ക്കാ​ത്ത അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ് ത​ട്ടി​പ്പു​ന​ട​ന്ന​ത്. കോ​ര്‍​പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് വീ​ഴ്ച​യു​ണ്ടാ​യോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും മേ​യ​ര്‍ പ്ര​തി​ക​രി​ച്ചു.

മൂ​ന്നു ദി​വ​സ​ത്തി​ന​കം കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ബാ​ങ്കി​നോ​ട് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മേ​യ​ർ പ്ര​തി​ക​രി​ച്ചു.

18 ല​ക്ഷം കൂടി ത​ട്ടി​യെ​ന്ന്
കോ​ഴി​ക്കോ​ട്: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ന്‍റെ ലി​ങ്ക് റോ​ഡ് ശാ​ഖ​യി​ല്‍ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പു​തി​യ പ​രാ​തി. 18 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന് കാ​ണി​ച്ചാ​ണ് കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ത​ട്ടി​പ്പ് മു​ൻ സീ​നി​യ​ർ മാ​നേ​ജ​ർ എം.​പി. റി​ജി​ൽ ഒ​റ്റ​യ്ക്കാ​ണ് ന​ട​ത്തി​യ​തെ​ന്നാ​ണ് പി​എ​ന്‍​ബി ചെ​ന്നൈ സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലെ പ്രാ​ഥ​മി​ക നി​ഗ​മ​നം.​ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ത​ന്നെ​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment